മലപ്പുറത്ത് വന്‍ ലഹരി വേട്ട
മലപ്പുറം: ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഹാഷിഷ് ഓയിലും 20 കിലോഗ്രാം കഞ്ചാവും പിടികൂടി. വാഴക്കാട്ട് ഹാഷിഷ് ഓയിലുമായി രണ്ടു പേരെയും പാണ്ടിക്കാട് നിന്ന് 20 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെയുമാണ് പിടികൂടിയത്. ഹാഷിഷ് ഓയിലുമായി മാറഞ്ചേരി കാഞ്ഞിരമുക്ക് കോലോത്ത് ഷമീര്‍ (38), പുറത്തൂര്‍ കല്ലുനാട്ടിക്കല്‍ റസാഖ് (46) എന്നിവരെയാണ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് വാഴക്കാട് പൊലിസിന്റെ സഹായത്തോടെ പിടികൂടിയത്.
പ്രൊഫഷനല്‍ കോളജുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും കേന്ദ്രീകരിച്ച് ഹാഷിഷ് അടക്കമുള്ള ലഹരി മരുന്നുകളുടെ വില്‍പന നടക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസമായി ഇവര്‍ സ്‌പെഷല്‍ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
വാഴക്കാട് എടശ്ശേരി കടവ് പാലത്തിന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് സഹിതം പിടികൂടുകയായിരുന്നു. കൊണ്ടോട്ടി എല്‍.ആര്‍ തഹസില്‍ദാര്‍ പി. രഘുനാഥന്‍ സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. വിദേശ മാര്‍ക്കറ്റില്‍ ഒരു കോടിയോളം വിലയുള്ള ഹാഷിഷ് ഓയില്‍ ലഭിക്കണമെങ്കില്‍ സുമാര്‍ 200 കിലോഗ്രാം കഞ്ചാവ് വാറ്റിയെടുക്കണം. പിടിയിലായ റസാഖ് മോഷണക്കേസുകളില്‍ പ്രതിയാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
അതിനിടെ, പാണ്ടിക്കാട്ട് നിന്ന് ആറു ലക്ഷം രൂപ വിലമതിക്കുന്ന 20 കിലോഗ്രാം കഞ്ചാവുമായി മുടിക്കോട് സ്വദേശികളായ വട്ടക്കണ്ടന്‍ മുബഷിര്‍(22), വട്ടക്കണ്ടന്‍ നിസാമുദ്ദീന്‍ (26), മദാരി ഫവാസ് (24) എന്നിവരെയും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.എ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഒഡിഷയില്‍ നിന്ന് കൊണ്ടുവന്നതാണിവ. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."