ദുരിതബാധിത പ്രദേശങ്ങളില്‍ സേവനം ചെയ്തവരെ ആദരിച്ചു
സുല്‍ത്താന്‍ ബത്തേരി: ദുരിതബാധിത പ്രദേശങ്ങളില്‍ കാരുണ്യ- പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ശ്രേയസിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
ശ്രേയസ് ഹാളില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലില്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കാരിത്താസ് ജര്‍മനി പ്രോജക്ട് ഓഫിസര്‍ പീറ്റര്‍ സെയ്ടല്‍ മുഖ്യാഥിതിഥിയായി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, പുല്‍പ്പളളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, സുല്‍ത്താന്‍ ബത്തേരി രൂപത വികാരി ജനറാള്‍ ഫാ. തോമസ് കാഞ്ഞിരമുകളില്‍ എന്നിവര്‍ സംസാരിച്ചു.
ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബെന്നി ഇടയത്ത് ദുരിതാശ്വാസരംഗത്ത് സംഘടനയുടെ ഇടപെടലുകള്‍ വിശദീകരിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഫാ. തോമസ് പുനമഠത്തില്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."