മൊബൈല്‍ ഫോണ്‍ കവര്‍ന്ന വിദ്യാര്‍ഥിയെ താക്കീതു ചെയ്തു വിട്ടയച്ചു
ശ്രീകണ്ഠപുരം: ടൈലറിങ് ഷോപ്പില്‍ നിന്നു മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഉടമ തിരിച്ചറിഞ്ഞു പിടികൂടി. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലിസിന്റെ സാന്നിധ്യത്തില്‍ താക്കീതു ചെയ്തു വിട്ടയച്ചു. ശ്രീകണ്ഠപുരം സാമ ബസാറിലെ പോമറ്റ് ടൈലേഴ്സ് ഉടമ ഇബ്രാഹിമിന്റെ സാംസങ് ടച്ചു മൊബൈല്‍ ഫോണാണു മോഷണം പോയത്.
ശ്രീകണ്ഠപുരം പൊലിസ് അനോഷണം നടത്തുന്നതിനിടയിലാണ് ഉടമ കവര്‍ച്ച ചെയ്ത വിദ്യാര്‍ഥിയെ തന്ത്രപരമായി പിടികൂടിയത്. സംഭവ ദിവസം കടയില്‍ തുണി തയ്ക്കാന്‍ വന്ന നാല് വിദ്യാര്‍ഥികളില്‍ ഒരാള്‍ തയ്ച്ച തുണി തിരിച്ചു വാങ്ങാന്‍ മറ്റൊരാളെ പണം കൊടുത്തു പറഞ്ഞയച്ചു.
ഇതില്‍ സംശയം തോന്നി വിദ്യാര്‍ഥിയെ വിളിപ്പിച്ചു പൊലിസിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി സമ്മതിക്കുകയും മൊബൈല്‍ മറ്റൊരാള്‍ക്കു കൈമാറിയതായും മൊഴി നല്കി.
തുടര്‍ന്നു വിദ്യാര്‍ഥിയെ താക്കിത് ചെയ്തു വിട്ടയക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."