HOME
DETAILS
MAL
കോടിയേരിയെ മനുഷ്യകവചമായി ഉപയോഗിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രസംഗം വിവാദത്തിലേക്ക്
backup
June 09 2017 | 02:06 AM
തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷിന്റെ പ്രസംഗം വീണ്ടും വിവാദത്തിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഭീകരവാദിയാണെന്നും തീവ്രവാദികളെ നേരിടുമ്പോള്‍ മനുഷ്യകവചമായി കോടിയേരിയെ ഉപയോഗിക്കണമെന്നുമുള്ള പ്രസംഗമാണ് വിവാദമായത്. ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിലാണ് സുരേഷ് പ്രസംഗിച്ചത്.
'കശ്മിരിലെ ഭീകരവാദികളോടോ പാകിസ്താനിലെ ഭീകരവാദികളോടോ യുദ്ധം ചെയ്യുമ്പോള്‍ സൈന്യത്തിന് മനുഷ്യകവചമായിട്ടുപയോഗിക്കാന് കേരളത്തില്‍ നിന്നൊരു ഭീകരവാദിയെ തരാം. ആ ഭീകരവാദിയുടെ പേര് സഖാവ് കോടിയേരി ബാലകൃഷ്ണനെന്നാണ് '-എന്നിങ്ങനെയാണ് സുരേഷ് പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."