ഉടന്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സിവില്‍സര്‍വീസില്‍ നിന്ന് രാജിവച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് നോട്ടീസ്
ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുന്‍പ് സിവില്‍സര്‍വീസില്‍ രാജിവച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ രാജി അംഗീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍. കണ്ണന്‍ ഗോപിനാഥിനോട് ഉടന്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കി. രാജി അംഗീകരിക്കുന്നത് വരെ ജോലിയില്‍ തുടരണമെന്നാണ് നിര്‍ദേശം. ഇക്കാര്യം അറിയിച്ച് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണന്‍ ഉദ്യോഗസ്ഥ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്. എന്നാല്‍, രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പുതിയ നടപടി വ്യക്തമാക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവച്ചത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന്‍ കേന്ദ്രഭരണപ്രദേശമായ ദാദ്രനദര്‍ ഹവേലിയിലെ വൈദ്യുത പാരമ്പര്യേത ഊര്‍ജവകുപ്പ് സെക്രട്ടറിയാണ്.
എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണമെന്നും അര ദിവസമെങ്കില്‍ അത്രയെങ്കിലും ഞാനായി ജീവിക്കണമെന്നുമായിരുന്നു രാജിസംബന്ധിച്ച അദ്ദേഹത്തിന്റെ പ്രതികരണം. 2019ല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍, ഒരു ജനതയുടെ മുഴുവന്‍ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാല്‍, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നല്‍കാന്‍ എനിക്ക് സാധിക്കണം- എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Kannan Gopinathan asked to join dtuy immediately
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."