'അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല, പോന്നതാണ്'- ലാലിനെ തള്ളി, രാജിക്കത്ത് പുറത്ത് വിട്ട് ദിലീപ്
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് തന്നെപുറത്താക്കിയതല്ലെന്ന് നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ്. മോഹന്‍ ലാലുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് രാജി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ് ബുക്ക് വഴിയാണ് ദിലീപ് രാജിക്കത്ത് പുറത്തു വിട്ടത്.
രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്. പുറത്താക്കല്‍ അല്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. മോഹന്‍ലാലിന്റെ പ്രസ്താവനയെ തള്ളുന്നതാണ് ദിലീപിന്റെ പോസ്റ്റ്. രാജി നിര്‍ബന്ധിച്ചു വാങ്ങിയതാണെന്നാണ് ലാല്‍ എക്‌സിക്യുട്ടിവ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.
'അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ് വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയത്. രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്,പുറത്താക്കലല്ല'- അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."