കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്താനാവില്ല: സി.എന്‍ ജയദേവന്‍
തൃശൂര്‍: കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്താനാവില്ലെന്ന് സി.എന്‍ ജയദേവന്‍ എം.പി. സി.പി.ഐ എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരെ ഇത്തരത്തില്‍ ചിത്രീകരിക്കേണ്ട കാര്യമില്ല. പുതിയ സാഹചര്യത്തിലും കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരത്തില്‍ ജീവിക്കണമെന്ന് പറയരുത്. കട്ടന്‍ചായ പ്രയോഗം ഈ കാലഘട്ടത്തില്‍ ഫാഷനുവേണ്ടി മാത്രം പറയുന്നതാണ്.
പണ്ട് പടച്ചോര്‍ തിന്നാണ് പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഇപ്പോള്‍ കഴിയില്ല. നല്ല ഭക്ഷണം കഴിക്കാന്‍ അവസരമുണ്ടെങ്കില്‍ അത് കഴിക്കും.
ഗീതാഗോപിയുടെ മകളുടെ ആഡംബര വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പ്പം നിയന്ത്രണം പാലിക്കാമായിരുന്നു. ഇതുസംബന്ധിച്ച് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണത്തിനുശേഷം തുടര്‍നടപടിയുണ്ടാകുമെന്നും ജയദേവന്‍ പറഞ്ഞു.
അതിനിടെ, ഗീതാ ഗോപിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ആദായനികുതി വകുപ്പിലും വിജിലന്‍സിലും പരാതി നല്‍കി. എം.എല്‍.എയുടെ സാമ്പത്തികസ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."