HOME
DETAILS
MAL
അനധികൃത മണല്‍ക്കടത്ത്; തോണിയും മണലും പിടികൂടി
backup
October 23 2018 | 05:10 AM
പുലാമന്തോള്‍: കുന്തിപ്പുഴയിലെ അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് പാലൂര് ചെട്ടിയങ്ങാടി സ്കൂള്‍ കടവില്‍ പെരിന്തല്‍മണ്ണ-കൊപ്പം പൊലിസ് നടത്തിയ പരിശോധനയില്‍ മണല്‍ക്കടത്ത് തോണിയും മണല്‍ നിറച്ച ചാക്കുകളും പിടികൂടി നശിപ്പിച്ചു.
ഇന്നലെ രാവിലെ പെരിന്തല്‍മണ്ണ - കൊപ്പം പൊലിസ് പുഴക്കടവില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് തോണിയും മണലും പിടികൂടിയത്. മണല്‍ചാക്കുകള്‍ നശിപ്പിച്ച ശേഷം പുഴയിലേക്ക് തന്നെ മണല്‍ ഉപേക്ഷിക്കുകയും തോണി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു. പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനുവിന്റെ നിര്‍ദേശപ്രകാരം സി.പി.ഒ പ്രഫുല്‍, കൊപ്പം സ്റ്റേഷനില്‍നിന്ന് അനീസ്, റഫീഖ് എന്നിവരാണ് കടവില്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."