സര്‍ക്കാരിന്റെ മദ്യനയം അവിശുദ്ധ കൂട്ടുകെട്ട് പുറത്തായി: കെ.പി.എ മജീദ്
മലപ്പുറം: മദ്യനയത്തിന് ഇടതുമുന്നണിയില്‍ അംഗീകാരം ലഭിച്ചതോടെ സര്‍ക്കാരും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തായെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നല്‍കുന്നത്. നേരത്തേ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മുകളിലുള്ളവര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കേരളത്തെ മദ്യവിമുക്തമാക്കാന്‍ ഇടതുമുന്നണി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുന്ന പരസ്യം തെരഞ്ഞെടുപ്പുകാലത്ത് പ്രക്ഷേപണം ചെയ്തിരുന്നു. അത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി ഇടതുമുന്നണിക്ക് വോട്ടുചെയ്ത ജനങ്ങളെ വഞ്ചിക്കുകയാണ് മദ്യനയത്തിലൂടെ ചെയ്തിരിക്കുന്നത്.
'നമുക്കൊരുമിച്ച് മുന്നേറാം, സര്‍ക്കാര്‍ ഒപ്പമുണ്ട് 'എന്നാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നത്. ഇത് മദ്യരാജാക്കന്‍മാരോടാണ് പറയുന്നതെന്നാണ് ഈ നടപടിയിലൂടെ മനസിലാകുന്നത്. ഇടതുമുന്നണിയെടുത്ത തീരുമാനം പ്രതിഷേധാര്‍ഹവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. സര്‍ക്കാര്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."