തീരദേശത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമം
പരപ്പനങ്ങാടി: കടലോര മേഖലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു. കഴിഞ്ഞ കുറച്ചുദിവസമായി തീരപ്രദേശം അശാന്തിയിലാണ്. ഇരുട്ടിന്റെ മറവില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണ് ഇപ്പോള്‍ തീരത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ ഒട്ടുമ്മല്‍ ജങ്ഷനിലെ തീരദേശ മേഖല മുസ്‌ലിം ലീഗ് ഓഫിസ് തകര്‍ക്കുകയും ഓഫിസിനു മുകളില്‍ കയറി കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിച്ച കൊടിമരവും റോഡരികിലുണ്ടായിരുന്ന ലീഗിന്റെയും സി.പി.എമ്മിന്റെ സ്തൂപങ്ങളും കൊടി തോരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
ഒട്ടുമ്മല്‍ബീച്ചിലെ സി.പി.എം പ്രവര്‍ത്തകന്‍ പള്ളിച്ചിന്റെ അഷ്‌റഫ് എന്നയാളുടെ വലയും എന്‍ജിനും മോഷണം പോയതായും പൊലിസില്‍ പരാതി ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് കെട്ടുങ്ങല്‍ കടപ്പുറത്ത് ഇലക്ട്രിക് പോസ്റ്റില്‍ എഴുതുന്നതുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
മൂന്ന് മാസം മുന്‍പ് അരയന്‍കടപ്പുറം അന്‍ജുമന്‍ ഇംദാദുല്‍ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിയുടെ 600ലധികം വരുന്ന പൊളിക്കാത്ത തേങ്ങ ഒട്ടുമ്മല്‍ മദ്‌റസക്ക് സമീപത്ത്‌നിന്നു മോഷ്ടിക്കപ്പെട്ടു. പ്രതികളായ ക്രിമിനല്‍ സംഘട്ടത്തെക്കുറിച്ച് മഹല്ല് കമ്മിറ്റി പൊലിസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
അവസാനമായിട്ടാണ് ഇന്നലെ ചാപ്പപ്പടി, ആവിയില്‍ബീച്ച് എന്നിവിടങ്ങളിലെ ലീഗ്, സി.പി.എം പ്രവര്‍ത്തകരുടെ ബുള്ളറ്റും ഓട്ടോറിക്ഷയും അജ്ഞാതര്‍ അഗ്നിക്കിരയാക്കിയത്. ഒരു ബൈക്കും കാണാതായി. സംഭവത്തെത്തുടര്‍ന്ന് പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."