റോഡില്‍ കൂട്ടിയിട്ട മെറ്റല്‍ കൂമ്പാരം അപകടഭീഷണിയാകുന്നു
പള്ളിക്കല്‍: കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി റോഡില്‍ കൂട്ടിയിട്ട മെറ്റല്‍ കൂമ്പാരം അപകടഭീഷണി ഉയര്‍ത്തുന്നു. പള്ളിക്കല്‍ ബസാര്‍-കാക്കഞ്ചേരി റോഡില്‍നിന്നു ദേശീയപാത കുറിയേടത്തേക്കുള്ള കാവുംപടി-കാരപ്പറമ്പ് റോഡ് ജങ്ഷനിലാണ് മെറ്റല്‍ കൂട്ടിയിട്ട നിലയിലുള്ളത്.
കാരപ്പറമ്പ് റോഡ് പ്രവൃത്തിക്ക് കൊണ്ടുവന്നതില്‍ അവശേഷിച്ച മെറ്റലാണ് പ്രവൃത്തി കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും നീക്കം ചെയ്യാതെ റോഡില്‍ തന്നെ കൂട്ടിയിട്ട നിലയിലുള്ളത്. തിരക്കേറിയ റോഡ് ജങ്ഷനില്‍ മെറ്റല്‍ കൂട്ടിയിട്ടത് കാരണം കാരമ്പറമ്പ് റോഡില്‍നിന്നു പള്ളിക്കല്‍ ബസാര്‍ റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ എതിര് ദിശയിലൂടെ കടന്ന് പോകുന്നതാണ് അപകടത്തിന് വഴിയൊരുക്കുന്നത്.
അനധികൃതമായി റോഡില്‍ കൂട്ടിയിട്ട മെറ്റല്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."