'തമ്പുരുവും നന്ദനവും' നാളെ 'ഓടുന്നത് ' വിനോദ് കുമാറിന്റെ ജീവന്‍ കാക്കാന്‍
കീഴല്ലൂര്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുറ്റിക്കരയിലെ വിനോദ് മന്ദിരത്തില്‍ സി.എം വിനോദ് കുമാറിന്റെ ചികിത്സയ്ക്കു പണം കണ്ടത്തെുന്നതിനു ബസ് സര്‍വിസും. മാലൂര്‍-ശ്രീകണ്ഠപുരം റൂട്ടിലോടുന്ന തംബുരു, മണക്കായി-കാനാട് റൂട്ടിലോടുന്ന നന്ദനം ബസുകളാണ് നാളെ കാരുണ്യവഴിയില്‍ സര്‍വിസ് നടത്തുന്നത്.
ഭാര്യ കെ ബീനയുടെ(36) വൃക്കയാണ് യുവാവിനു നല്‍കുക. ഇരുവരുടെയും ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി 15 ലക്ഷത്തിലധികം രൂപ വേണ്ടിവരും. ഈ തുക ഇവരുടെ കുടുംബത്തിനു താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു ഫണ്ട് ശേഖരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് വിനോദ് കുമാറിനെ സഹായിക്കുന്നതിന് നാളെ സര്‍വിസ് നടത്തുന്നത്. ഇതു വഴി ലഭിക്കുന്ന മുഴുവന്‍ വരുമാനവും ചികിത്സക്കായി നല്‍കും.
കോഴിക്കോട് പി.വി.എസ് ആശുപത്രിയിലാണ് വിനോദ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. 2010 ലാണ് വിനോദിന്റെ രോഗം കണ്ടെത്തിയത്. ഇതിനകം തന്നെ ചികിത്സസയ്ക്കായി വലിയ തുകതന്നെ ചെലവായിട്ടുണ്ട്. ഒന്‍പതും മൂന്നും വയസുള്ള രണ്ടു മക്കളും ഇവര്‍ക്കുണ്ട്. പിതാവ് ടി.പി ഗോവിന്ദന്‍ നമ്പ്യാര്‍ പക്ഷാഘാതം പിടിപെട്ട് രണ്ടുവര്‍ഷത്തോളമായി കിടപ്പിലാണ്. ഈ സാഹചര്യത്തില്‍ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വിസുമായി സഹകരിക്കണമെന്നു കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജനും കമ്മിറ്റി കണ്‍വീനറുമായ എം സുസ്മിതയും അഭ്യര്‍ഥിച്ചു.
ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്റെ കണ്‍വീനറുടെയും പേരില്‍ മട്ടന്നൂര്‍ എസ്.ബി.ടി ശാഖയില്‍ തുടങ്ങിയ സംയുക്ത അക്കൗണ്ടിലും (നമ്പര്‍: 67369544285, ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍ 0000208) കാരപേരാവൂരിലെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് എയര്‍പോര്‍ട്ട് ശാഖയില്‍ തുടങ്ങിയ സംയുക്ത അക്കൗണ്ടിലും (നമ്പര്‍ 1062005000229, ഐ.എഫ്.എസ്.സി കോഡ്: യു.ടി.ഐ.ബി 0 എസ്.കെ.ഡി.സി 01 ) തുക നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."