പോക്സോ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പരപ്പനങ്ങാടി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ശ്രമിച്ച രണ്ട് പേരെ പോക്സോ കേസ് പ്രകാരം പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു.
ഒട്ടുമ്മലെ പഞ്ചാരന്റെ പുരക്കല്‍ ഫവാസ്(22), ചിറമംഗലത്തെ കേളോത്ത് സുല്‍ഫിക്കര്‍ (21) എന്നിവരെയാണ് എസ്.ഐ കെ.ആര് രഞ്ജിതും സംഘവും ചേര്‍ന്ന് ചിറമംഗലത്തു വച്ചുപിടികൂടിയത്.
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ ഇവരെന്നും വിദ്യാര്‍ഥിനിയെ സ്കൂള്‍ വിട്ടു പോകുമ്പോള്‍ നിരന്തരം പ്രലോഭനങ്ങള്‍ നല്‍കിയും മറ്റും പ്രതികള്‍ പലതവണ പിന്തുടര്ന്നിരുന്നതായും പൊലിസ് പറഞ്ഞു. മാനസിക സംഘര്‍ഷം ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ വിദ്യാര്‍ഥിനിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പ്രശ്നം അറിഞ്ഞതും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ചെയ്തത്.
വിവരം ലഭിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൊഴി രേഖപ്പടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷിജിത്, രജീഷ്, സഹദേവന്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."