നഗരത്തിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി
മലപ്പുറം: നഗരത്തില്‍ കോട്ടപ്പടി ബൈപാസ് റോഡിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം. കൃത്യമസയത്ത് തീയണക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 11.30ഓടെയാണ് മേല്‍മുറി ക്വാര്‍ട്ടേഴ്‌സ് മുറികളിലെ ഏലംകുളം അയനിക്കുന്നത്ത് അശ്വതിയും കുടുംബവും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം ഉണ്ടായത്.
മകനെ വീടിനുള്ളിലാക്കി പുറത്തുനിന്നുപൂട്ടി പുറത്തുപോയ സമയത്താണ് തീപിടിത്തം ഉണ്ടായത്. മുറിക്കകത്തായിരുന്ന മകന്‍ അഭിഷേക് ഗുപ്തയുടെ ബഹളം കേട്ട് സമീപത്ത് ജോലിചെയ്യുന്നവരും അയല്‍വാസികളും ഓടിയെത്തിയപ്പോഴക്കും വീടിനുള്ളില്‍ പുക നിറഞ്ഞിരുന്നു. നാട്ടുകാര്‍ വാതില്‍പൂട്ട് പൊട്ടിച്ച് അഭിഷേകിനെ രക്ഷപ്പെടുത്തുകയായിരുന്നു. മലപ്പുറത്തുനിന്ന് അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വീട്ടിലെ ടി.വിയുടെ പ്ലഗില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ടി.വിയും വസ്ത്രങ്ങളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. കോട്ടപ്പടിയിലെ സ്വകാര്യ ഡി.ടി.പി സെന്ററിലെ ജീവനക്കാരിയാണ് അശ്വതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."