HOME
DETAILS
MAL
കഴിഞ്ഞവര്‍ഷമുണ്ടായ പ്രളയത്തില്‍ ഇനിയും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ക്ക് ഒരുമാസത്തിനകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
backup
August 29 2019 | 10:08 AM
കൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ഇരകളായവര്‍ക്ക് ഒരുമാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ഹൈക്കോടതി. ഇനിയും ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് ഒരുമാസത്തിനകം ലഭ്യമാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
പ്രളയബാധിതര്‍ക്ക് ധനസഹായം നല്‍കുന്നത് വൈകുന്നതായി കാണിച്ചുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടെന്ന കാര്യം കോടതി അന്വേഷിച്ചു. പുതുതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി അറിയിച്ചു. എന്നാല്‍ ഈ വിവരങ്ങള്‍ തയാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ ഒന്നര മാസത്തെ സാവകാശം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."