പി.ബി അബ്ദുല്‍ റസാഖ് ജനഹൃദയം കണ്ടറിഞ്ഞ നായകന്‍: എം.സി ഖമറുദ്ധീന്‍
ഹൊസങ്കടി: പി.ബി.അബ്ദുല്‍ റസാഖ് ജനഹൃദയങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ച ജനകീയ നായകനെന്ന് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം. സി ഖമറുദ്ധീന്‍ പറഞ്ഞു. കാപട്യങ്ങളില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനവും സ്‌നേഹം നിറഞ്ഞ പെരുമാറ്റവുമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യമെന്നും അദ്ദേഹം അനുസ്മരിച്ചു.
ഹൊസങ്കടി സമസ്ത ആസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ഥന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി കടമ്പാര്‍ അധ്യക്ഷനായി. കജെ മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ശാദ് വൊര്‍ക്കാടി ,ദാമോദരന്‍ ,വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദ് വോര്‍ക്കാടി, ഷാഹുല്‍ ഹമീദ് മംഗല്‍പാടി , അസീസ് മരിക്ക ,അബുല്‍ അക്രം മുഹമ്മദ് ബാഖവി , ഇബ്രാഹിം ഹാജി സഫ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ,അബ്ദുല്‍ മജീദ് ദാരിമി , ഹനീഫ് നിസാമി , ആര്‍ കെ ബാവ ഹാജി , ബി എസ് ഇബ്രാഹിം , എന്‍.എം.അബ്ദുല്ലാഹ് മദനി , ഇബ്രാഹിം ഹാജി കൊമ്പന്‍കുഴി , ഹസ്സന്‍ അദ്‌നാന്‍ അന്‍സാരി , മുഹ്യദ്ധീന്‍ അന്‍സാരി , ഖലീല്‍ ഹൊസങ്കടി എന്നിവര്‍ സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."