പളയ ബാധിതര്‍ക്കായി കെ.എം.സി.സി വിവിധ കേന്ദ്രങ്ങളില്‍ സഹായം വിതരണം ചെയ്തു
ദമാം: പ്രളയനാന്തരം ദുരിതം അനുഭവിക്കുന്ന കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ ഉള്ളവര്‍ക്ക് സഹായ ഹസ്തവുമായി ജുബൈല്‍ ഹോസ്പിറ്റല്‍ ഏരിയ കെ.എം.സി.സി. മൂന്ന് കേന്ദ്രങ്ങളിലായാണ് ഹോസ്പിറ്റല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹായഹസ്തം കൈമാറിയത്. കൂളിമാട് മദ്രസ്സയിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് ചാത്തമംഗലം പഞ്ചായത്തിലുള്ള ദുരിത ബാധിതര്‍ക്കുള്ള സഹായം ജുബൈല്‍ കെ.എം.സി.സി നേതാവ് എ.ആര് സലാം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എ കാദറിന് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍.എം ഹുസൈന്, പഞ്ചായത്ത് അംഗം എം.കെ നദീറ, സൈതുട്ടി, മൊയ്ദീന് ഹാജി, അബൂബക്കര്‍, അലി തുടങ്ങിയവര്‍ പങ്കെടുത്തു. ചീക്കോട്, വാഴക്കാട്, കീഴുപറമ്പ് പഞ്ചായത്തുകളിലെ പ്രളയ ബാധിതര്‍ക്കുള്ള സഹായ വിതരണം വെട്ടുപാറ സി.എച് സെന്ററില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. കെ.പി സഈദ് മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഷൗക്കത്തലി ഹാജി തുടങ്ങി വിവിധ വിവിധ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. രാത്രി എട്ട് മണിക്ക് പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനില്‍ വെച്ച്, ഫൗണ്ടേഷന് കീഴിലുള്ള പ്രളയ ഫണ്ടിലേക്ക് ഉള്ള ധനസഹായം ജുബൈല്‍ കെ.എം.സി.സി നേതാവ് ശിഹാബ് കൊടുവള്ളി ഫൗണ്ടേഷന് ഭാരവാഹികള്‍ക്ക് കൈമാറി.
ഉസ്മാന് ഒട്ടുമ്മല്‍, ഇക്ബാല്‍ പള്ളിക്കല്‍ ബസാര്‍, അഷ്റഫ് ചെട്ടിപ്പടി, അബ്ദുള്‍റഹ്മാന്‍ പട്ടാമ്പി, മുനീര്‍ നരിക്കുനി, സലാം പഞ്ചാര തുടങ്ങിവര്‍ പങ്കെടുത്തു. കൂടാതെ അടുത്ത ദിവസം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്മാന് ആയ നാഷണല്‍ പൊളിറ്റിക്സ് ഗ്രൂപ്പിന്റെ പ്രളയ ഫണ്ടിലേക്കുള്ള ധന സഹായവും ജുബൈല്‍ കെഎംസിസി നേതാക്കള്‍ കൈമാറി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകളില്‍ വിവിധ ജുബൈല്‍ കെഎംസിസി നേതാക്കളടക്കം നിരവധി പേര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."