സര്‍വിസ് ചെയ്യാതെ വാഹനം തിരികെ നല്‍കി: ഉപഭോക്തൃ കോടതിയില്‍ പരാതി
കാസര്‍കോട് : കാറില്‍ ഡിസലിന് പകരം പെട്രോള്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തകരാര്‍ പരിഹരിക്കാന്‍ സര്‍വിസ് സെന്ററില്‍ നല്‍കിയെങ്കിലും ഇത് പരിഹരിക്കാതെ നാല് ദിവസം കഴിഞ്ഞു കാര്‍ തിരികെ നല്‍കിയതായി പരാതി. ഇതേ തുടര്‍ന്ന് കാറുടമ ഉപഭോകൃത കോടതിയില്‍ പരാതി നല്‍കി.
കഴിഞ്ഞ മാസം 13ന് കെ.എല്‍ 14 എന്‍ 9989 കാറില്‍ അസാധരണമായ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം കാസര്‍ക്കോട്ടെ കെ.വി.ആര്‍ ഷോറൂമില്‍ എത്തിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നാല് ദിവസം കഴിഞ്ഞ് തകരാര്‍ പരിഹരിച്ചെന്ന് പറഞ്ഞ് കാര്‍ തിരികെ ഉടമക്ക് നല്‍കി. 4000 രൂപ സര്‍വിസ് ചാര്‍ജ്ജ് ഈടാക്കിയതായും പറയുന്നു. എന്നാല്‍ കാറിന്റെ തകരാര്‍ പരിഹരിച്ചില്ലെന്നു കണ്ടെത്തിയ കാറുടമ ഒടുവില്‍ മംഗളൂരു അംഗികൃത സര്‍വിസ് സെന്ററില്‍ കൊണ്ട് പോയി 14000 രുപ ചെലവഴിച്ച് നന്നാക്കിയപ്പോള്‍ കാസര്‍കോട്ടെ കെ.വി. ആര്‍. ഷോറൂമില്‍ നിന്നും 7000 രൂപയുടെ മറ്റൊരു ബില്ലും നല്‍കിയതായി പറയുന്നു. യൂത്ത് ലീഗ് ദേശിയ കൗണ്‍സിലറും കേരള ഓണ്‍ ലൈന്‍ മീഡിയ അസോസിയേഷന്‍ പ്രസിഡന്റുമായ റഫീഖ് കേളോട്ടാണ് സംഭവത്തില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഉപഭോക്ത കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
ആദ്യം നന്നാക്കി കാര്‍ തിരികെ കൊടുത്തതിനു പിറ്റേ ദിവസം കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പാതിവഴിയില്‍ നിന്നു.ഇതേ തുടര്‍ന്ന് ഷോറുമിലെത്തിച്ച് രണ്ട് പ്രവശ്യം പരിശോധന നടത്തിയിട്ടും തകരാര്‍ കണ്ടു പിടിക്കാന്‍ ജീവനക്കാര്‍ക്കായില്ല. പിന്നീട് വാഹനമുടമയുടെ നിര്‍ബന്ധപൂര്‍വം ചില ഭാഗങ്ങള്‍ അഴിച്ച് മംഗ്ലൂരുവിലെ അംഗികൃത സര്‍വിസ് സെന്ററില്‍ കൊണ്ടുപ്പോയപ്പോഴാണ് മനസിലായത് ഡീസല്‍ ടാങ്കില്‍ പെട്രോള്‍ അടിച്ചതാണെന്നും അത് കാരണമാണ് ഇന്ധനം എന്‍ജിനിലേക്ക് നേരിട്ട് എത്തിയതാണ് പ്രശ്‌നമെന്നും കണ്ടെത്തിയത്. കാറില്‍ ഇന്ധനം മാറി അടിച്ച ഉടനെ ക്ലീന്‍ ചെയ്തിരുന്നെങ്കില്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കാസര്‍ക്കോട്ടെ സര്‍വിസ് സെന്ററില്‍ ഒരാഴ്ച്ചക്കാലം ക്ലീന്‍ ചെയ്യാതെ വച്ചതിനാല്‍ ഫ്യൂല്‍ ഇഞ്ചക്റ്ററിന് കേട്പാട് സംഭവിച്ചിട്ടുണ്ടന്നും അവ മാറ്റാന്‍ 14000 ചെലവ് വരുമെന്നും അധികൃതര്‍ പറയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."