HOME
DETAILS

അധ്യയന ദിനങ്ങള്‍ കുറയുന്നു; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

  
backup
October 23 2018 | 06:10 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d

കുമ്പള: അവധി ദിവസങ്ങള്‍ക്ക് പിന്നാലെ ഉണ്ടാകുന്ന ഹര്‍ത്താലുകളും മറ്റും സ്‌കൂളുകളില്‍ അധ്യയന ദിനങ്ങളിലുണ്ടാകുന്ന കുറവ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുകയാണെന്ന് മൊഗ്രാല്‍ എം.സി.ഹാജി ചാരിറ്റബിള്‍ ട്രസ്റ്റ് യോഗം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പാഠപുസ്തകങ്ങളെത്താനുള്ള കാലതാമസം പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അലോട്ട്‌മെന്റിനെടുക്കുന്ന കാലതാമസം, വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്കി കൊണ്ടുള്ള സമരങ്ങള്‍, ശാസ്ത്രമേളകളിലും, കായിക മേളകളിലും, കലോത്സവങ്ങളിലുമായി ഉണ്ടാകുന്ന അധ്യയന തടസം ഇവയൊക്കെ കാരണം പഠനാധ്യായങ്ങള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയുമോ എന്ന ആശങ്ക ഇപ്പോള്‍ അധ്യാപകര്‍ക്കിടയിലുമുണ്ട്.
ഈ അധ്യായന വര്‍ഷം 200 അധ്യായന ദിനം ലഭിക്കുമോഎന്നതിലാണ് ആശങ്കപ്പെടുന്നത്. പ്രളയവും കാലവര്‍ഷക്കെടുതികളും കാരണം കുറേ അധ്യയന ദിനങ്ങള്‍ വേറെയും നഷ്ടപ്പെട്ടിട്ടുണ്ട്.
സ്‌കൂള്‍ അധികൃതര്‍ ശനിയാഴ്ച ദിവസങ്ങള്‍ ഇടക്കിടെ പ്രവൃത്തി ദിനങ്ങളാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഈ അധ്യയന വര്‍ഷത്തെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പേ തീര്‍ക്കാന്‍ അധ്യപകര്‍ ഏറെ ബുദ്ധിമുട്ടേണ്ടിയും വരും. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ട്രസ്റ്റ് യോഗം ആവശ്യപ്പെട്ടു.
പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ബഷീര്‍ കുമ്പള എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ. ബഷീര്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഖാലിദ് ഹാജി അധ്യക്ഷനായി. എം. മാഹിന്‍ മാസ്റ്റര്‍ , എം. പി. അബ്ദുല്‍ ഖാദര്‍ ,എച്ച്. എം. കരീം , അബ്ബാസ് മൊയ്‌ലാര്‍ ,ബി. എ. മുഹമ്മദ് കുഞ്ഞി ,പി.വി അഷറഫ് ,യൂസഫ് ഹാജി ,കെ. എം. മുഹമ്മദ് ഹനീഫ്, സി. എ സലീം,കെ. വി സിദ്ധീഖ്,എം.പി മുസ്തഫ , ഹാരിസ് അബ്ദുല്‍ റസാഖ് ,എം.എ. മൂസ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago