കാഞ്ഞങ്ങാട് വീണ്ടും മോഷണം
കാഞ്ഞങ്ങാട് : അതിഞ്ഞാലിലെ അത്തിക്കാടത്ത് കുഞ്ഞബ്ദുല്ലയുടെ വീട്ടില്‍ കവര്‍ച്ച നടന്നു. വീടിന്റെ ഗ്രില്‍സും വാതിലും തകര്‍ത്തു അകത്തു കടന്ന കള്ളന് ഒന്നാം നിലയിലെ ബെഡ് റൂമില്‍ ഉണ്ടായിരുന്ന അലമാരയില്‍ നിന്നാണ് പതിനൊന്നര പവന് വരുന്ന മാല, പാദസരം, മോതിരം എന്നിവയും 2500 രൂപയും മോഷ്ടിച്ചത്. കവര്‍ച്ച നടന്ന ദിവസം വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . കുഞ്ഞബ്ദുള്ള ഗള്‍ഫിലാണ് . മകന് അത്യാവശ്യം കണ്ണൂരിലേക്ക് പോയതായിരുന്നു. കാലത്ത് മൂന്നു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ വാതിലും , ഗ്രില്‍സും തകര്‍ത്ത നിലയില്‍ കണ്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുകള്‍ നിലയിലെ അലമാരയില്‍ നിന്നും സ്വര്‍ണവും, പണവും മോഷിടിക്കപ്പെട്ടതായി കണ്ടെത്തി. അലമാര പൂട്ടിയിരുന്നില്ല. ഉടന്‍ പൊലിസ് സ്റ്റേഷനില്‍ വിവരം നല്കി. ഹൊസ്ദുര്‍ഗ് പൊലിസ് സ്ഥലത്തു എത്തി പരിശോധന നടത്തി.
ഫോറെന്‍സിക്ക് വിഭാഗവും പരിശോധനക്ക് എത്തിയിരുന്നു. ഈയടുത്തായി കാഞ്ഞങ്ങാട് നഗരത്തിലും, പരിസര പ്രദേശങ്ങളിലും വീടുകളും, കടകളും തകര്‍ത്തുള്ള മോഷണങ്ങള്‍ പെരുകി വരുകയാണ്. ഒരേ ദിവസം രാത്രി രണ്ടു വീടുകളില്‍ മോഷണവും, മൂന്നു വീടുകളില്‍ മോഷണ ശ്രമങ്ങളും നടന്നത് ഈയടുത്താണ്.
മറ്റൊരു വീട്ടില്‍ നിന്നും 105 പവന് സ്വര്‍ണം കവര്‍ന്ന കേസ് എവിടെയും എത്തിയിട്ടില്ല. വെള്ളിക്കോത്ത് റിട്ടയേര്‍ഡ് അധ്യാപികയുടെ വീട്ടില്‍ പുലര്‍ച്ചെ അകത്തു കയറി അധ്യാപികയെ കത്തിയുടെ മുള്‍മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയതും തെളിയിക്കപ്പെടാതെ കിടക്കുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."