HOME
DETAILS

കശ്മീരില്‍ കേന്ദ്രസര്‍ക്കാരിന് അടിതെറ്റുന്നുവെന്ന് സൂചന നല്‍കി ആദ്യ നടപടി; എട്ടോളം രാഷ്ട്രങ്ങളെ പങ്കെടുപ്പിച്ച് ഒക്ടോബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അന്താരാഷ്ട്ര നിക്ഷേപക സംഗമം മാറ്റിവച്ചതായി സൂചന

  
backup
August 29 2019 | 14:08 PM

first-global-investor-summit-in-kasmir-postponed

ന്യൂഡല്‍ഹി: കശ്മീരില്‍ എല്ലാം നിയന്ത്രണവിധേയമായെന്ന് അനുദിനം പറയുന്ന കേന്ദ്രസര്‍ക്കാരിനും ആത്മവിശ്വാസത്തില്‍ കുറവുവരുന്നുവെന്ന സൂചന നല്‍കി പുതിയ നടപടി. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തകളഞ്ഞതിന് ശേഷം സംസ്ഥാനത്ത് ഒക്ടോബറില്‍ എട്ടോളം വിദേശ രാഷ്ട്രങ്ങളെ പങ്കെടുപ്പിച്ച് വലിയ നിക്ഷേപ സംഗമം നടത്തുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഭരണകൂടം പറഞ്ഞിരുന്നു. കശ്മീര്‍ ഭരണനിര്‍വഹണ ചുമതല വഹിക്കുന്നവരില്‍ പ്രധാനിയായ എന്‍.കെ ചൗധരിയാണ് ഏവരുടെയും ശ്രദ്ധയാകര്‍ച്ച ഈ പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ ഈ പരിപാടി ഇപ്പോള്‍ മാറ്റിവച്ചതായാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ കശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ സര്‍ക്കാര്‍ കരുതിയ രീതിയില്‍ അല്ലെന്നും തന്നെയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ചരിത്രത്തില്‍ ആദ്യമായി കശ്മീരില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര പരിപാടിയാണിതൈന്നും പരിപാടിയുടെ തിയതി പോലും പുറത്തുവിടുന്നത് ഇവിടുത്തെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നതുകൊണ്ടാണെന്നും അന്ന് ചൗധരി പറഞ്ഞിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ കലുഷിതമായ സാഹചര്യത്തിലാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച പരിപാടി മാറ്റിവക്കാന്‍ ശ്രമം നടക്കുന്നതെന്നും വ്യക്തമാണ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ നീക്കത്തിനെതിരേ സമര്‍പ്പിച്ച ഹരജികള്‍ ഒക്ടോബര്‍ ആദ്യവാരം പരിശോധിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. പന്ത്രണ്ടിലധികം ഹരജികളാണ് നടപടിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കോടതിയുടെ പെട്ടെന്നുള്ള ഇടപെടലും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. കശ്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സംബന്ധിച്ച് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതെല്ലാം വ്യാജവാര്‍ത്തകളാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് അത് തിരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് തന്നെ രംഗത്ത് വരേണ്ടി വന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  8 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  43 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago