HOME
DETAILS
MAL
ബാങ്കിങ് തട്ടിപ്പുകളില്‍ 74ശതമാനം വര്‍ധന: കൂടുതലും പൊതുമേഖല ബാങ്കുകളിലെന്നും ആര്‍.ബി.ഐ
backup
August 29 2019 | 16:08 PM
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് രംഗത്തുണ്ടാകുന്ന തട്ടിപ്പുകളില്‍ 74ശതമാനം വര്‍ധനവെന്ന് റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) വാര്‍ഷിക റിപ്പോര്‍ട്ട്. തട്ടിപ്പ് നടക്കുന്ന സമയവും അത് ബാങ്ക് തിരിച്ചറിയുന്ന സമയവും തമ്മില്‍ ശരാശരി 22 മാസത്തിന്റെ വ്യത്യാസമുള്ളതായും റിപ്പോര്‍ട്ട് പറയുന്നു.
2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 41,167 കോടി രൂപയുടെ ബാങ്കിങ് തട്ടിപ്പുകളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 71,543 കോടി രൂപയായി ഉയര്‍ന്നു. പ്രധാന പൊതുമേഖല ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."