HOME
DETAILS

വീടിന്റെ പൂട്ടുതകര്‍ത്ത് മോഷണശ്രമം

  
backup
October 23 2018 | 06:10 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

ഇരിട്ടി: ഇരിട്ടിയില്‍ വീടിന്റെ പൂട്ടുതകര്‍ത്ത് വന്‍ മോഷണശ്രമം. നേരംപോക്ക് പ്രഗതി കോളജിന് സമീപത്തെ ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. കായികാധ്യാപകന്‍ എം. രമേശന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത കള്ളന്‍ വീടിനകത്തുണ്ടായിരുന്ന അഞ്ച് അലമാരകളും മേശകളും മറ്റും കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ വാരി വലിച്ചിട്ട നിലയിലാണ്.
എന്നാല്‍ സ്വര്‍ണമോ പണമോ വീട്ടില്‍ സൂക്ഷിക്കാത്തതുകൊണ്ടുതന്നെ ഒന്നും നഷ്ടമായിട്ടില്ലെന്നാണ് കരുതുന്നത്. സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഹര്‍ത്താല്‍ ദിനമായ 17ന് വൈകിട്ട് കാസര്‍കോട്ടേക്കു പോയ രമേശന്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകര്‍ത്തതായി കണ്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വീടിനെക്കുറിച്ച് അറിയാവുന്നവരാണു മോഷണത്തിനു പിന്നിലെന്നാണു പൊലിസ് നിഗമനം. അഞ്ചുമാസം മുന്‍പും ഇവിടെ കളവിനുള്ള ശ്രമം നടന്നിരുന്നു. അന്നു മുകളിലെ നിലയിലെ ഗ്‌ളാസ് തകര്‍ത്ത് അകത്തുകടന്നാണ് മോഷണത്തിനു തുനിഞ്ഞത്. താഴത്തെ നിലയിലേക്ക് എത്താന്‍ കഴിയാഞ്ഞതാണ് അന്നു മോഷണശ്രമം പരാജയപ്പെട്ടത്.
അതേസമയം ഇരിട്ടി മേഖലയില്‍ മോഷണം പെരുകിവരികയാണ്. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കുള്ളില്‍ മേഖലയില്‍ നിരവധി മോഷണങ്ങളാണു നടന്നത്. മലബാര്‍ ആശുപത്രിയില്‍ നിന്നുള്ള സ്വര്‍ണം, കീഴൂര്‍കുന്നിലെ ടാറ്റയുടെ ഷോറൂമിലും അധ്യാപകനായ രമേശന്റെ വീടിനുസമീപത്തെ വാടക വീട്ടിലും, പുന്നാട് ക്ഷേത്രത്തിലും മറ്റും പണം കവര്‍ന്നതും അടുത്ത ദിവസങ്ങളിലാണ്. മേഖലയില്‍ പൊലിസിന്റെ ശക്തമായ നിരീക്ഷണം ആവശ്യമാണെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago