125 ആദിവാസി പൊലിസ് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നു: തിരയില്‍പെട്ട് മരിച്ച ലൈഫ് ഗാര്‍ഡിന്റെ കുടുംബത്തിന് പത്തു ലക്ഷം സഹായം
തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നും പുതിയതായി 125 പൊലിസ് കോണ്‍സ്റ്റബിള്‍മാരെ കൂടി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ ആദിവാസി ജനവിഭാഗങ്ങളില്‍ നിന്നായിരിക്കും പൊലിസ് കോണ്‍സ്റ്റബിളുമാരായി നിയമിക്കുന്നത്.
ഇതിനായി 125 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പി.എസ്.സി. മുഖേനയായിരിക്കും നിയമനം. തിരുവനന്തപുരം ശംഖുമുഖത്ത് തിരയില്‍പ്പെട്ട യുവതിയെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് ടൂറിസം വകുപ്പില്‍ യോഗ്യതയ്ക്കനുസരിച്ച് ജോലിയും നല്‍കാനും തീരുമാനിച്ചു.
കേരളത്തിലെ ആധാമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിയിലേക്കുള്ള അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അത് പുനരുജ്ജീവിപ്പിക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാന്‍ ആക്ടില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."