ശബരിമല: നിലപാടിലുറച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി. സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രിംകോടതി വിധി മാറ്റിയാല്‍ സര്‍ക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരും പാര്‍ട്ടിയും. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. വിശ്വാസികള്‍ കൂടി അണിനിരന്ന മുന്നണിയും പാര്‍ട്ടിയുമാണ് തങ്ങളുടേതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ.
വനിതാമതിലിനുപിന്നാലെ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയത് ചിലര്‍ പ്രചാരണ ആയുധമാക്കി. വനിതാ മതില് വിജയിച്ചപ്പോഴാണ് അവര്‍ അതിനെതിരേ തിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."