വിശ്വാസികളേറെയും ഇടതുപക്ഷത്തോടൊപ്പം: എം.വി ഗോവിന്ദന്‍
തളിപ്പറമ്പ് : ലക്ഷക്കണക്കിന് വിശ്വാസികളും വളരെകുറച്ചു മാത്രം അവിശ്വാസികളുമുള്ള കേരളത്തില്‍ വിശ്വാസികളേറെയും ഇടതുപക്ഷത്തോടൊപ്പമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍.
രണ്ടാം വിമോചന സമരം അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നവോഥാന റാലിയും സദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ തെരുവില്‍ സമരം ചെയ്യുന്നവരെ കാണിച്ച് ഭൂരിപക്ഷവും സമരത്തിലാണെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ വരേണ്ട. ഞങ്ങളെന്നും ഉയര്‍ത്തുന്ന ആവശ്യമാണ് സ്ത്രീസമത്വം. ആചാരത്തില്‍ തുല്ല്യത വരുത്തുന്നതിന് സുപ്രീം കോടതി വിധികൊണ്ട് സാധിച്ചു. ഇതുകൊണ്ടാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കാത്ത്. തന്ത്രിയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല. ജനങ്ങളുടെ മൗലികാവകാശത്തിന് മുകളില്‍ ഒരു ആചാരവും സ്ഥാപിക്കാനാവില്ലെന്നാണ് കോടതി വിധിയിലൂടെ അടിവരയിട്ടു പറഞ്ഞത്. ഇത് എല്ലാവര്‍ക്കും ബാധകമാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
തെറ്റായ ഒരുപാട് ആചാരങ്ങള്‍ ഉണ്ടായിരുന്ന നാടാണ് കേരളം. നവോഥാന പ്രസ്ഥാനങ്ങള്‍ ഇടപെട്ട് പലതും അവസാനിപ്പിച്ചു. അതുകൊണ്ടൊന്നും ഒരു മതവും അവസാനിച്ചിട്ടില്ല. അത് നമ്മുടെ അജണ്ടയല്ല. മതവും മതമൂല്ല്യവും ശക്തിയാര്‍ജ്ജിച്ച് പുതിയ ആചാരങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കും നല്ലത് നില നില്‍ക്കും അതിന്റെ തെളിവാണ് ശബരിമല വിധിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന നവോഥാന സദസിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ എം. നിഖില്‍ അധ്യക്ഷനായി. പി. പ്രശോഭ്, വി.കെ സനോജ്, മനു തോമസ്, ഷെറി ഗോവിന്ദ്, എസ്.പി രമേശന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."