HOME
DETAILS

വിജയത്തിനാവശ്യം വിവേകത്തിന്റെ വഴികള്‍

  
backup
June 09 2017 | 04:06 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%95%e0%b4%a4%e0%b5%8d

'സ്വന്തം തറവാട്ടുവീടിന്റെ ചുവരിനോടുചേര്‍ന്ന് ആട്ടിന്‍കുട്ടിയെ കെട്ടിയതിന്റെ പേരില്‍ ജ്യേഷ്ഠന്‍ അനുജനെ, അനിയന്റെ വീടിനു മുന്‍

പിലൂടെ ജ്യേഷ്ഠന്‍ നടന്നുപോയതിന് അനുജന്‍ ജ്യേഷ്ഠനെയും വെട്ടിക്കൊന്നു', 'പഠന ഗവേഷണത്തിനു മാതാപിതാക്കളെയും സഹോദരിയെയും വെട്ടിനുറുക്കി ചുട്ടുകരിച്ചു', ' കറിയില്‍ ഉപ്പു കുറഞ്ഞതിന് ഉന്നത ബിരുദധാരിയായ മകന്‍ അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊന്നു'. ഈ അടുത്തായി വാര്‍ത്താമാധ്യമങ്ങളില്‍ നാം വായിച്ച ചില വാര്‍ത്തകളാണിത്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പുതുമയില്ലാതെയായിരിക്കുന്നു. മനുഷ്യത്വം മരവിച്ചുപോയതിന്റെ ഉദാഹരണങ്ങളാണിതെല്ലാം.
കുറുക്കനെ ഭയപ്പെട്ടതിനായിരുന്നു ആടിനെ വീടിന്റെ തിണ്ടയില്‍ കെട്ടിയതെങ്കില്‍ വീട്ടിലേക്ക് നടന്നുപോകുന്ന അര സെന്റ് ഭൂമിയുടെ പേരിലായിരുന്നു അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നത്. കുട്ടിക്കാലം മുതല്‍ കളിച്ചും രസിച്ചും ഉല്ലസിച്ചുമിരുന്ന സ
ഹോദരന്മാരാണ് ശത്രുക്കളും കണ്ടുകൂടാത്തവരും കൊലക്കത്തിക്കിരയായതും. ആടുകളെ മേയ്ക്കുന്നതും കുറഞ്ഞ ഭൂമിയുടെ തര്‍ക്കവും ഉടലെടുത്തതുമുതല്‍ ഇരു സഹോദരന്‍മാരുടെയും വീട്ടുകാര്‍ തമ്മില്‍ സ്‌നേഹമില്ലാത്തവരായി. പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞിരുന്ന ആ സഹോദരന്‍മാരുടെ ഭാര്യമാര്‍ അറിഞ്ഞോ അറിയാതെയോ വഴക്കിലും വര്‍ത്തമാനങ്ങളിലും പങ്കാളികളായി. കൊല്ലപ്പെട്ടവരുടെ ആളുടെ മക്കള്‍ അനാഥരായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്തുനേടി എന്ന ചോദ്യം ഏറെ പ്രസക്തമത്രെ.
പകയും അവിവേകവും പൈശാചികമാണ്. വാശി വമ്പിച്ച വിഡ്ഢിത്തവും. പകയും വാശിയും മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നു. ഇത് കാരണമായി ഒട്ടധികം വിപത്തുകള്‍ ഉണ്ടായിത്തീരുമെന്നതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും താക്കീത് നല്‍കുന്നുണ്ട്. ആദം സന്തതികളുടെ തുടക്കം മുതല്‍ക്കുള്ളതാണീ വിപത്ത്. ആദംനബിക്ക് രണ്ട് പുത്രന്‍മാരായിരുന്നുവല്ലോ. ഖാബീലും, ഹാബീലും. ഖാബീലിന് ഹാബീലിനോടുള്ള പകയും വാശിയും കാരണമായി കുറ്റവാളിയായിത്തീര്‍ന്ന ഖാബീല്‍ നിരപരാധിയായ ഹാബീലിനെ കുത്തിക്കൊന്നു. കൂര്‍ത്ത കല്ലുകൊണ്ടായിരുന്നയാള്‍ ഇത് നിര്‍വഹിച്ചത്. കൊല്ലപ്പെട്ട ഹാബീലിനെ മറവുചെയ്യേണ്ടത് എങ്ങനെ എന്ന് കാക്കയിലൂടെയാണ് മനുഷ്യന് ആദ്യമായി സ്രഷ്ടാവ് പഠിപ്പിച്ചത്. ഈ സംഭവങ്ങള്‍ വിശുദ്ധഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
കോപം ആലോചനാ ശേഷിയെ തകര്‍ക്കുന്നു. മസ്തിഷ്‌കത്തെ മരവിപ്പിക്കുന്നു. വിശേഷബുദ്ധിയെ നിഷ്‌ക്രിയമാക്കുന്നു. വിവേചന ബോധത്തെ നശിപ്പിക്കുന്നു. പകയും കോപവും അര്‍ഥശൂന്യവും അന്ധവുമായ വികാരത്തെയാണ് വളര്‍ത്തുക. അവയ്ക്കടിപ്പെടുന്നതോടെ വിവേകം വിടപറയും. ചിലര്‍ പേ പിടിച്ചവരെപ്പോലെ പുലഭ്യം പറയും. ന്യായാന്യായങ്ങള്‍ പരിശോധിക്കാതെ പലതും പ്രവര്‍ത്തിക്കും. ഗുണദോഷ വിചാരമില്ലാതെ ജീവിക്കും. ഇന്ന് നമ്മുടെ മഹല്ലുകളിലും നാടുകളിലും വീട്ടുകാരിലും കാണുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്കും കാരണം കോപത്തെ കീഴ്‌പ്പെടുത്താന്‍ കഴിയാതെപോകുന്നതാണെന്ന് എളുപ്പം മനസ്സിലാക്കാം. വികാരം ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. അതിവേഗത്തില്‍ ഉണരും. അതുകൊണ്ട് അതിനെ തട്ടിയുണര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നു. എന്നാല്‍, വിചാരശൂന്യമായ വികാരം വിവേകരഹിതമായിരിക്കും. അത് ഒട്ടധികം വിപത്തുകള്‍ വിളിച്ചുവരുത്തുമെന്നതില്‍ സംശയമില്ല. അതിനാലാണ് വിചാരത്താല്‍ നിയന്ത്രിക്കപ്പെടാത്ത വികാരം വിനാശകരവും വര്‍ജ്യവുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഒരാളോടോ ഒരു സംഗതിയോടോ ഉള്ള പകയില്‍ നിന്ന് പിറവിയെടുക്കുന്ന വികാരം മനുഷ്യനെ അന്ധമായ ആവേശത്തിന്നടിമപ്പെടുത്തുന്നു. ഈ സമയം അധിക പേരും സ്വന്തം കര്‍മങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഏറെയൊന്നും ആലോചിക്കുകയില്ല. അതിനാല്‍ എന്തും എങ്ങനെയും പ്രവര്‍ത്തിക്കാനും എവിടേക്കും എടുത്തുചാടാനും സന്നദ്ധരാകുന്നു. അങ്ങനെ അതവരുടെ തന്നെ അന്തകനായിത്തീരുകയും ചെയ്യുന്നു.
ഇന്ന് നമുക്കിടയില്‍ പലകുഴപ്പങ്ങള്‍ക്കും കാരണമാകുന്നത് പരുക്കന്‍ പെരുമാറ്റമാണ്. എങ്ങനെയെങ്കിലും കാര്യങ്ങള്‍ നടക്കുകയോ നടത്തിക്കൊണ്ടുപോവുകയോ ചെയ്യണമെന്ന തോന്നല്‍ പരുഷപ്രകൃതരെ ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. അതിനാല്‍ അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഏതു ധര്‍മവ്യവസ്ഥയെയും ചുട്ടുചാമ്പലാക്കുന്നു. കൊച്ചുകൊച്ചു കാര്യങ്ങളുടെ പേരില്‍ കോപാകുലരായി കൊച്ചുകുട്ടികളെപ്പോലെ പ്രവര്‍ത്തിക്കുന്നു.
ഇഷ്ടമില്ലാത്തത് കേള്‍ക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ അമര്‍ഷം തോന്നാത്തവര്‍ ആരും ഉണ്ടാവില്ല. ഇതു തരണം ചെയ്യാന്‍ ഏറെ ക്ഷമിക്കുകയും സഹിക്കുകയും വേണം. ഈ ക്ഷമയുടെ ഫലം ആസ്വദിക്കുന്നത് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞതിനുശേഷമായിരിക്കും. കൂടുതല്‍ കാലദൈര്‍ഘ്യമുള്ള ക്ഷമയ്ക്കും സഹനത്തിനും ദീര്‍ഘകാല ആസ്വാദനത്തിനുള്ള ഫലങ്ങളായിരിക്കും ലഭ്യമാവുക. എന്നാല്‍, സ്വയം ശിക്ഷണത്തിലൂടെ മനസ്സിനെ മെരുക്കിയെടുക്കുന്നവര്‍ക്ക് മാത്രമേ കോപം വരുമ്പോള്‍ അതിനെ കീഴ്‌പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. നബി(സ) പറഞ്ഞു: 'നിങ്ങളില്‍ ഏറ്റവും ശക്തന്‍ കായികബലത്താല്‍ വിജയിക്കുന്നവനല്ല. മറിച്ച് ദേഷ്യം വരുമ്പോള്‍ ശരീരത്തെ പിടിച്ചുനിര്‍ത്തുന്നവനാണ്' (ഹദീസ്) .
ക്ഷമയും സഹനവും വിട്ടുവീഴ്ചയും ചെയ്യാന്‍ ഖുര്‍ആനും തിരുസുന്നത്തും ധാരാളം സ്ഥലങ്ങളില്‍ നമ്മോട് ആജ്ഞാപിക്കുന്നു. ക്ഷമയും വിട്ടുവീഴ്ചയും സഹനവും കൈകൊണ്ടതുകൊണ്ടാണ് പ്രവാചകന്‍മാര്‍ തങ്ങളുടെ പ്രബോധന മാര്‍ഗങ്ങളില്‍ വിജയം വരിച്ചത്. മാതാപിതാക്കളിലും സന്താനങ്ങള്‍ സഹധര്‍മിണികള്‍ സഹോദരീസഹോദരന്‍മാര്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കിടയിലെല്ലാം നാം ക്ഷമയും സഹനവും വിട്ടുവീഴ്ചയും കൈക്കൊള്ളുകയും കൈമാറുകയും വേണം. എങ്കില്‍ മാത്രമേ യഥാര്‍ഥ വിജയം കൈവരിക്കാന്‍ സാധ്യമാവുകയുള്ളൂ. മാത്രമല്ല, കുടുംബബന്ധം ദൃഢമാകാനിത് അത്യാവശ്യവുമാണ്. അല്ലാഹു പറയുന്നു: ''നല്ലതും ചീത്തയും സമമല്ലതന്നെ. കൂടുതല്‍ നല്ലതേതോ അതുകൊണ്ടാണ് തിന്‍മയെ തടയേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ നിനക്കും മറ്റാര്‍ക്കുമിടയിലും ശത്രുതയുണ്ടോ അവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. എന്നാല്‍, ക്ഷമാശീലര്‍ക്കല്ലാതെ ഇക്കാര്യം നേടാന്‍ കഴിയുകയില്ല. സൗഭാഗ്യവാനല്ലാതെ അത് കൈവരികയുമില്ല. ''(സൂറ: ഫുസ്സിലത്ത് 34-35)
''കോപം പിടിപെടുമ്പോള്‍ അത് ഒതുക്കിവയ്ക്കുകയും മനുഷ്യരുടെ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്യുന്ന സുകൃതികളെ അല്ലാഹു സ്‌നേഹിക്കുകയും ചെയ്യും'' (അഅ്‌റാഫ്-199)
നബി(സ) പറഞ്ഞു: ''അല്ലാഹു ദയയുള്ളവനും ദയയിഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷ സ്വഭാവത്തിനോ മറ്റേതെങ്കിലും കാര്യങ്ങള്‍ക്കോ നല്‍കാത്ത പ്രതിഫലം കാരുണ്യത്തിന്ന് അവന്‍ നല്‍കുന്നതാണ് ''(മുസ്‌ലിം).
നബി(സ) പറഞ്ഞു: ''ഏതൊരുകാര്യത്തിലും ദയ അലങ്കാരമാണ്. അതുനീക്കം ചെയ്യപ്പെട്ടാല്‍ ഏതും വികൃതമാണ്'' (മുസ്‌ലിം).
എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ നമുക്ക് മുമ്പില്‍ കുറേ മാര്‍ഗങ്ങളുണ്ട്. ചില പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കേണ്ടതായിരിക്കും. അവ അങ്ങനെത്തന്നെ ചെയ്തില്ലെങ്കില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങളായിരിക്കും പിന്നീട് ഉടലെടുക്കുക. അതിനാല്‍ അത്തരം കാര്യങ്ങളില്‍ ഉടനെ പരിഹാരം കണ്ടെത്തുകയോ തീര്‍പ്പ് കല്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. മറ്റൊന്ന് പ്രശ്‌നങ്ങളുടെ അടിവേര് കണ്ടെത്തി അവ നിര്‍ത്തലാക്കാനും തടയാനും ശ്രമിക്കുക എന്നതാണ്.
എന്നാല്‍, ഇതുപരിഹരിക്കാന്‍ ഏറെ പരിശ്രമം ആവശ്യമാകും. ഇവിടെയാണ് അധികമാളുകളും പരാജയപ്പെടുന്നത്. വസ്തുതകളെ വികാര വിക്ഷോഭങ്ങളോടെ നേരിടുന്നതിലല്ല വിജയം, യുക്തിവിചാരത്തോടെയും വിവേകത്തോടെയും അഭിമുഖീകരിക്കുന്നതിലാണ്. കോപമടക്കാന്‍ കഴിയാത്തവരുടെ കാട്ടിക്കൂട്ടലുകള്‍ മാറിനിന്ന് വീക്ഷിക്കുന്നവരില്‍ കൗതുകം ഉണര്‍ത്തുമാറ് പരിഹാസ്യങ്ങളായിരിക്കും. അവ്വിധം ചെയ്യുന്നവര്‍ക്ക് തന്നെ പിന്നീട് അകം തണുക്കുമ്പോള്‍ സ്വന്തം ചെയ്തികളില്‍ ഖേദവും ലജ്ജയും അനുഭവപ്പെടും.
പ്രശ്‌നങ്ങളെ നേരിടാനും പ്രതിയോഗികളെ പരാജയപ്പെടുത്താനും ധാരാളം വഴികളുണ്ട്. അടിച്ചൊതുക്കല്‍ അവയിലൊന്നുമാത്രമാണ്. എന്നാല്‍, അതിലൂടെ പ്രശ്‌നം സൃഷ്ടിക്കുന്നവരെ ശാരീരികമായി തകര്‍ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, മാനസികമായി അവരെ കീഴ്‌പ്പെടുത്താന്‍ സാധ്യമല്ല. ഇതിന് ഏറ്റവും നല്ല മാര്‍ഗം വിട്ടുവീഴ്ച ചെയ്യുക എന്നതുതന്നെയാണ്. ഇതിലൂടെ ഏത് വിരോധികളെയും വശപ്പെടുത്താന്‍ സാധിക്കും. വിവേകികളുടെ മാര്‍ഗവും അതുതന്നെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago