പരിസ്ഥിതി ജൈവവൈവിധ്യ ആഘാത പഠനം തുടങ്ങി
നെന്മാറ:സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പരിസ്ഥിതി ജൈവവൈവിധ്യ ആഘാതം വിലയിരുത്താന്‍ ജൈവവൈവിധ്യ ബോര്‍ഡ് പഠനസംഘം നെന്മാറ അയിലൂര്‍ പഞ്ചായത്തുകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഗ്രാമ പഞ്ചായത്ത്, കൃഷി, വില്ലേജ്, മൃഗസംരക്ഷണം, വനം , മത്സ്യ ബന്ധനം, പഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മറ്റി, ശാസ്ത്ര വിദഗ്ധര്‍, തദ്ദേശവാസികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പഠനം നടത്തുന്നത്. പഞ്ചായത്ത്തല ശില്‍പശാലയിലൂടെയും ദുരന്തമേഖലയിലെ ജനങ്ങളിലൂടെയും വ്യത്യസ്ഥ ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് പഠനസംഘത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറയിലെ ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമനും അയിലൂരിലേത് അഡ്വ.സുകുമാരനും നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രതിനിധികളായ സി. പ്രകാശന്‍, ഉഷാ രവീന്ദ്രന്‍, കെ.നാരായണന്‍, കെ.കലാധരന്‍, ആര്‍.രജിത, ടി.ടി.തോമസ്, വി.വി പിന്‍, കൃഷി ഓഫീസര്‍ സി.വിപിന്‍, മത്സ്യ സംരക്ഷണ ഓഫീസര്‍ വി.കൃഷ്ണന്‍ കുട്ടി. ജൂനിയര്‍ സൂപ്രണ്ട്, കെ.രാധാകൃഷണന്‍ ജില്ലാ ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധികളായ കെ.ശരണ്യ, സി.അജീഷ്, എം.പി.മോഹനന്‍ ,ജൈവവൈവിധ്യ ആഘാത പഠന ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് ഗുരുവായൂരപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത് ശേഖരിച്ച വിവരങ്ങള്‍ പ്രത്യേക ആപ്പ് വഴിയും രേഖാമൂലമുള്ള റിപ്പോര്‍ട്ടിംഗ് വഴിയും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും വിശകലനം ചെയത് നവംബര്‍ ആദ്യവാരം പരിസ്ഥിതി വകുപ്പിന്റെ കൂടി മന്ത്രിയായ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."