സഹകരണ തെരഞ്ഞെടുപ്പില്‍ സി.പി.ഐ പാനലില്‍ കോണ്‍ഗ്രസ് അംഗം: പ്രതിഷേധവുമായി നേതാക്കള്‍
ഒറ്റപ്പാലം : സഹകരണ തെരഞ്ഞെടുപ്പില്‍ സി.പി.ഐ പാനലില്‍ കോണ്‍ഗ്രസ് അംഗം മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നഗരിപ്പുറം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.ഐയുമായി യാതൊരുവിധ സഹകരണവുമില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ഹുസൈന്‍ ഷെഫീഖ് പറഞ്ഞു. മണ്ണൂരില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന എല്‍.ഡി.എഫിലെ സി.പി.ഐ സി.പി.എം ചേരിതിരിവില്‍ സി.പി.ഐ പാനലി നോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ.കെ രാമചന്ദ്രന്‍ മത്സരിക്കുന്നതിനെതിരെയാണ് കടുത്ത വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്.
രാമചന്ദ്രന്‍ തനിച്ച് മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്നും, സി.പി.ഐ പാനലില്‍ പിന്തുണ നല്‍കില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശികമായ എല്‍.ഡി.എഫില്‍ സി.പി.ഐ,സി.പി.എം എന്നിവര്‍ ഒന്നിച്ചുള്ളപ്പോഴും യു.ഡി.എഫിന് അഞ്ച് സീറ്റ് നേടാന്‍ കഴിഞ്ഞതും ഷെഫീഖ് ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൂടുകയോ യു.ഡി.എഫ് പ്രവര്‍ത്തകരുമായി ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നും ഷെഫീഖ് ആരോപിച്ചു. സി.പി.ഐ യുമായി ചേര്‍ന്ന നടപടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുള്ളതാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അടിയന്തരമായി ഡി.സി.സി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പഞ്ചായത്ത് അംഗം കെ.എം നൂര്‍ജഹാന്‍, പി വിജയലക്ഷ്മി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം സുല്‍ഫിക്കറലി, കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ കെ ജയപ്രകാശന്‍, പി പ്രശാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."