മണ്ണടിഞ്ഞ കൃഷിയിടങ്ങളില്‍ ശാസ്ത്രീയ പഠനം: റിപ്പോര്‍ട്ട് കൈമാറി
കനത്തമഴയില്‍ തോടുകളിലൂടെയും പുഴകളിലൂടെയും കനാലുകളിലുടെയും ഒഴുകിയെത്തിയ മണ്ണും മണലും കൃഷിയിടങ്ങളിലും തരിശു നിലങ്ങളിലും അടിഞ്ഞു കൂടിയിട്ടുണ്ട്. ഹെക്ടര്‍കണക്കിന് പ്രദേശങ്ങളിലെ നെല്‍കൃഷി, വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളാണ് ഇത്തരത്തില്‍ മണ്ണടഞ്ഞതിനെ തുടര്‍ന്ന് നശിച്ചത്
പാലക്കാട്: പുതുപരിയാരം-1, മലമ്പുഴ-1, പുതുശേരി ഈസ്റ്റ്, പുതുശേരി സെന്‍ട്രല്‍ വില്ലേജ് പരിധികളില്‍ പ്രളയത്തില്‍ മണ്ണടിഞ്ഞ കൃഷിയിടങ്ങളില്‍ ശാസ്ത്രീയ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി നിയമസഭാ സമിതിക്കും ജില്ലാ കലക്ടര്‍ക്കും റിപ്പോര്‍ട്ട് കൈമാറി. ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനും മണ്ഡലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
കൃഷിനാശം സംഭവിച്ച ആളുടെ പേര്, സര്‍വേ നമ്പര്‍, ഭൂവിസ്തൃതി, അടിഞ്ഞു കൂടിയ മണലിന്റെ അളവ്, മറ്റ് വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. ഗ്രാഫുകളും സ്‌കെച്ചും സഹിതമടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കനത്തമഴയില്‍ തോടുകളിലൂടെയും പുഴകളിലൂടെയും കനാലുകളിലുടെയും ഒഴുകിയെത്തിയ മണ്ണും മണലും കൃഷിയിടങ്ങളിലും തരിശു നിലങ്ങളിലും അടിഞ്ഞു കൂടിയിട്ടുണ്ട്. ഹെക്ടര്‍കണക്കിന് പ്രദേശങ്ങളിലെ നെല്‍കൃഷി, വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളാണ് ഇത്തരത്തില്‍ മണ്ണടഞ്ഞതിനെ തുടര്‍ന്ന് നശിച്ചത്.
പ്രളയത്തെതുടര്‍ന്ന് അടിഞ്ഞുകൂടിയിട്ടുള്ള ഇത്തരം മണല്‍ശേഖരത്തില്‍ പല ചേരുവകളുണ്ടാകാമെന്നും കൃഷിക്ക് ഉപയോഗപ്രദമായ തരത്തില്‍ വളക്കുറുളള മണ്ണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന തരത്തിലും, തികച്ചും അനാരോഗ്യകരമായ പ്ലാസ്റ്റിക്ക് പോലുളള ചേരുവകളുണ്ടാകാം എന്നതിനാലും ഇത്തരം മണ്ണ് സാങ്കേതികമായി വേര്‍തിരിച്ചെടുക്കേണ്ടതുണ്ടെന്ന് പരിസ്ഥിതി നിയമസഭാ സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ നിര്‍ദേശിച്ചിരുന്നു. സര്‍വകലാശാലകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, പഞ്ചായത്തുകള്‍ എന്നിവ അതില്‍ മുന്‍കൈ എടുക്കണമെന്നും സമിതി ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."