HOME
DETAILS

ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റിനെ പരിശീലനത്തിനയക്കണമെന്ന് ഹൈക്കോടതി

  
backup
August 29 2019 | 18:08 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87

 

കൊച്ചി: ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനെ ജുഡീഷ്യല്‍ അക്കാദമിയില്‍ പരിശീലനത്തിനയക്കണമെന്ന് ഹൈക്കോടതി.
ചെങ്ങന്നൂര്‍ സ്വദേശി ജയപ്രകാശിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ മജിസ്‌ട്രേറ്റിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പരിശീലനത്തിനയക്കണമെന്നു നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ മജിസ്‌ട്രേറ്റിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അബ്കാരി നിയമ പ്രകാരം റിമാന്‍ഡില്‍ കഴിയുന്ന ജയപ്രകാശിന്റെ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തിയതിനു മതിയായ കാരണങ്ങളില്ലെന്നു കോടതി കണ്ടെത്തി. സമര്‍പ്പിക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ പ്രതികളുടെ ജാമ്യാപേക്ഷകള്‍ തീര്‍ക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം മാനിക്കാതെയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നതില്‍ വീഴ്ച വരുത്തിയത്. ജാമ്യാപേക്ഷയില്‍ വിധി പറയാത്തതിനെ തുടര്‍ന്നു പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നു രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ച ശേഷം പ്രതിക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജയപ്രകാശ് അഡ്വ. കെ.ആര്‍ സുനില്‍ മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago