പ്രീത് കൗര്‍ ബ്രിട്ടനിലെ ആദ്യ സിഖ് വനിതാ എം.പി; ആദ്യ തലപ്പാവുകാരന്‍ എം.പിയായി തന്‍മന്‍ജീത് സിങ്
ലണ്ടന്‍: ബ്രിട്ടന്‍ പാര്‍ലമെന്റിലെ ആദ്യ സിഖ് വനിതാ എം.പിയായി 44കാരിയായ പ്രീത് കൗര്‍ ഗില്‍ തെരഞ്ഞെടുക്കപ്പെട്ടു.
എഡ്ജ്ബാസ്റ്റണ്‍ സീറ്റില്‍ നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജയിച്ചാണ് പ്രീത് പാര്‍ലമെന്റിലെത്തിയത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കരോലിന്‍ സ്‌ക്വ്യുറിനെയാണ് പ്രീത് കൗര്‍ പരാജയപ്പെടുത്തിയത്. എതിരാളിയേക്കാള്‍ 6,000 വോട്ടിന്റെ ലീഡാണ് പ്രീത് നേടിയത്.
തന്‍മന്‍ജീത് സിങ് ദേസിയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 16,998 വോട്ടിന്റെ ഭൂരിപക്ഷമാണ് ദേസി നേടിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന തലപ്പാവു ധരിക്കുന്ന സിക്കുകാരന്‍ എന്ന പദവിയുമായാണ് ദേസി എം.പി സ്ഥാനത്തെത്തുന്നത്.
സാന്‍ഡ്‌വെല്ലില്‍ നിന്നുള്ള കൗണ്‍സിലറായ ഗില്‍ ബ്രിട്ടന്റെ പാര്‍ലമെന്റിലെത്തുന്ന ആദ്യ സിക്ക് വനിതയാണ്. എഡ്ജ്ബാസ്റ്റണില്‍ തന്നെ ജനിച്ചു വളര്‍ന്നയാളാണ് ഗില്‍. ജനിച്ചു വളര്‍ന്ന നാട്ടിലെ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്ന് ഗില്‍ വിജയശേഷം അറിയിച്ചു.
Historic news —The UK just elected its first Sikh female MP and its first turbaned Sikh MP for the UK Parliament! ???? pic.twitter.com/IKMmvICJb1
— Simran Jeet Singh (@SikhProf) June 9, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."