താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രം: രണ്ട് തവണ ഉദ്ഘാടനം നടന്നിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല
കുന്നംകുളം: രണ്ട് തവണ ഉദ്ഘാടനം നടന്നിട്ടും താലൂക്ക് ആശുപ്രിയിലെ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയല്ല.
മൂന്നു വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാത്തതിനെ തുടര്‍ന്നു നിരവധി സമരങ്ങള്‍ക്ക് ശേഷം മൂന്നു മാസങ്ങള്‍ക്കു മുന്‍പാണു കേന്ദ്രത്തിലേക്കു ആവശ്യമായ മെഷീനുകല്‍ സ്ഥാപിച്ചു വീണ്ടും ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയതത്.
പ്രതിദിനം 16 രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ പൊതുജനപങ്കാളത്തത്തോടെ ഡയാലസിസ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതായിരുന്നു പദ്ധതി. ആദ്യ മൂന്നു മാസത്തെ ചിലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു. പദ്ധതി പ്രവര്‍ത്തനത്തിനായി നിരവധി സംഘടനകള്‍ സംഭാവനകള്‍ നല്‍കിയെങ്കിലും കേന്ദ്രം അടഞ്ഞു തന്നെ കിടക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. വര്‍ഷങ്ങളോളം അടഞ്ഞു കിടന്ന കേന്ദ്രം മന്ത്രി എ.സി മൊയ്തീന്‍ ഇടപെട്ടാണു ജീവന്‍ വെപ്പിച്ചത്. ആദ്യം മെഷീനുകള്‍ ഇല്ലാതിരുന്നതാണ് തടസമായി പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ അധികൃതര്‍ പറയുന്നില്ല. ഇതോടെയാണ് പ്രതിഷേധങ്ങള്‍ രൂപപെട്ടു തുടങ്ങിയത്.
ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആശുപത്രി സൂപ്രണ്ട് താജ്‌പോള്‍ പനക്കലിനെ ഘരോവോ ചെയ്തു. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30 ഓടെയായിരുന്നു ഒരു സംഘം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഘരോവോ ചെയ്തത്.
കോടികള്‍ മുടക്കി പണിത കെട്ടിടവും നഗരത്തിനും പരിസര പ്രദേശങ്ങളിലുമുള്ള രോഗികള്‍ക്കും ഏറെ ആശ്വാസകരമായേക്കാവുന്ന കേന്ദ്രം അടച്ചിട്ടതു സംബന്ധിച്ചു കാരണങ്ങള്‍ പറയാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നതാണ് പ്രതിഷേധത്തിന് കാരണമെന്നു പ്രവര്‍ത്തകര്‍ പറയുന്നു. സൂപ്രണ്ടിന്റെ മുറിയില്‍ അതിക്രമിച്ചു കയറുകയും പ്രവര്‍ത്തനം തടസപെടുത്തുകയും ചെയ്ത കുറ്റത്തിനാണ് എട്ടോളം പ്രവര്‍ത്തകരെ എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമന്റ് സെക്രട്ടറി അഡ്വ. ശ്യാം കുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് എം.എം സലീം, ടി.കെ ശ്യാംകുമാര്‍, വിഘ്‌നേശ്വരപ്രസാദ്, നിഥിന്‍, രോഹിത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."