HOME
DETAILS
MAL
ബിനാലെ: കരാറുകാരന് പ്രതിഫലം നല്‍കാതെ കബളിപ്പിച്ചതായി പരാതി
backup
August 29 2019 | 18:08 PM
കൊച്ചി: ബിനാലെയില്‍ ചെയ്ത കരാര്‍ ജോലിക്ക് പണം നല്‍കാതെ കബളിപ്പിച്ചതായി പരാതി. ബിനാലെയുടെ കഴിഞ്ഞ പതിപ്പില്‍ ജോലി ചെയ്ത കരാറുകാരനാണ് അധികൃതര്‍ പണം നല്‍കാതെ വഞ്ചിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
22 ലക്ഷത്തോളം രൂപയുടെ ജോലികള്‍ ബിനാലെയില്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ ഏഴ് മാസമായിട്ടും ഈ പണം നല്‍കിയില്ലെന്നും കരാറുകാരന്‍ ആന്റണി കടുദൂസ് പറഞ്ഞു. സര്‍ക്കാരില്‍നിന്ന് പണം അനുവദിക്കാത്തതാണ് നല്‍കാന്‍ കഴിയാത്തതിന്റെ കാരണമായി ബിനാലെ അധികൃതര്‍ പറയുന്നത്. കടമെടുത്ത പണം കൊണ്ടാണ് ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."