കേവല ഭൂരിപക്ഷമില്ലാതെ തെരേസ മേ; ബ്രിട്ടനില്‍ തൂക്കുസഭ
ലണ്ടന്‍: ലോകം ഉറ്റു നോക്കിയ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെയും എക്‌സിറ്റ് പോള്‍ ഫലങ്ങളേയും തിരുത്തി കേവല ഭൂരിപക്ഷം പോലും നേടാതെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ തൂക്കു മന്ത്രിസഭയെന്ന സാധ്യതയിലാണിപ്പോള്‍ ബ്രിട്ടന്‍.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കണക്കിലെടുത്ത് തെരേസ മേ പ്രധാനമന്ത്രി പദം രാജി വെക്കണമെന്ന് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.
313 സീറ്റുകളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 260 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 സീറ്റുകളില്‍ മുന്നേറി. കഴിഞ്ഞ തവണ നേടിയ 21 സീറ്റുകള്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് നഷ്ടപെട്ടു. ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 സീറ്റും നേടിയിട്ടുണ്ട്.
ഭരിക്കാനാവശ്യമായ 326 സീറ്റിന്റെ ഭൂരിപക്ഷം നേടാന്‍ ഒരു പാര്‍ട്ടിക്കും സാധിച്ചില്ല. തെരഞ്ഞെടുപ്പില്‍ നേട്ടം നേടാനായത് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കാണ്. കഴിഞ്ഞ തവണത്തെതിനേക്കാള്‍ 30 സീറ്റ് അധികം നേടാന്‍ ലേബര്‍ പാര്‍ട്ടിക്കായി. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ലീഡു നിലനിര്‍ത്തി മുന്നേറിയ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍.
കാലാവധി അവസാനിക്കുന്നതിന് മുന്‍പെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസ മേയുടെ അമിത ആത്മവിശ്വാസത്തിന് തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. വ്യക്തമായ ഭൂരിപക്ഷവുമായി മൂന്ന് വര്‍ഷ കാലാവധി ബാക്കി നില്‍ക്കുമ്പോഴാണ് തെരേസ മേ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് കൂടുതല്‍ കരുത്തരായ സര്‍ക്കാരുമായി വീണ്ടും അധികാരത്തിലെത്തുകയെന്നതായിരുന്നു തെരേസ മേയുടെ ലക്ഷ്യം.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെരേസ മേയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുമാണ് സാധ്യത പ്രവചിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തെരേസ മേയ്ക്കു വ്യക്തമായ ഭൂരിപക്ഷവുമുണ്ടായിരുന്നു. എന്നാല്‍ ഭീകരാക്രമണങ്ങളും പ്രചാരണത്തിലെ പാളിച്ചകളുമാണ് തെരേസയെ പിന്നോട്ടടിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. ബ്രെക്‌സിറ്റ് ഹിത പരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകാന്‍ ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതിനെ തുടര്‍ന്ന് ഡേവിഡ് കാമറൂണ്‍ രാജിവെച്ചപ്പോഴായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."