കാട്ടുപോത്തിന്റെ അക്രമത്തില്‍ ആദിവാസി ബാലന് പരുക്ക്
വെള്ളിക്കുളങ്ങര: വനത്തില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ചു മടങ്ങിയവരുടെ കൂടെ ഉണ്ടായിരുന്ന ആദിവാസി ബാലനെ കാട്ടുപോത്ത് തട്ടി പരുക്കേല്‍പ്പിച്ചു.
ശാസ്താംപൂവം കാടര്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ ആറു വയസുള്ള ശ്രീകുട്ടനാണു പരുക്കേറ്റത്. ഇന്നലെ പകല്‍ മൂന്നോടെ ആനപ്പാന്തം പുന്നക്കുഴി പാലത്തിന്റെ പരിസരത്തായിരുന്നു സംഭവം. സാരമല്ലാത്ത പരുക്കേറ്റ കുട്ടിക്കു കോടാലി കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ നല്‍കി. ശാസ്താംപൂവം ആദിവാസി കോളനിയില്‍ വന്യ മൃഗങ്ങളുടെ ശല്യം മൂലം ആളുകള്‍ ഭയപ്പാടോടെയാണ് താമസിക്കുന്നതെന്നും ഇവര്‍ക്ക് വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും എ.കെ.എസ് ജില്ലാ സെക്രട്ടറി യു.ടി തിലകമണി ആവശ്യപ്പെട്ടു.
കാട്ടാനകള്‍ പലപ്പോഴും കൂട്ടമായെത്തി കൃഷി നശിപ്പിക്കുകയും വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുകയുമാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും ഇവരെ രക്ഷിക്കാനായി വൈദ്യുത വേലി നിര്‍മിക്കുകയോ കോളനിക്ക് ചുറ്റും കിടങ്ങ് കുഴിക്കുകയോ ആണ് ചെയ്യേണ്ടതെന്നും എ.കെ.എസ് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."