ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക സമ്മേളനം സന്ദേശയാത്രകള്‍ നവംബര്‍ 30 മുതല്‍
കന്യാകുമാരിയില്‍നിന്നും മംഗലാപുരത്തുനിന്നും തുടങ്ങി ഡിസംബര്‍ അഞ്ചിന് തൃശൂരില്‍ സംഗമിക്കും
തേഞ്ഞിപ്പലം: 'വിശ്വശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയതികളില്‍ കൊല്ലം കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സന്ദേശയാത്രകള്‍ നവംബര്‍ 30ന് തുടങ്ങും.
തെക്കന്‍ മേഖലാ യാത്ര കന്യാകുമാരിയില്‍നിന്നും വടക്കന്‍ മേഖലാ യാത്ര മംഗലാപുരത്തുനിന്നും ആംരംഭിക്കും. ഇരുയാത്രകളും ഡിംസംബര്‍ അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ജന. സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവരാണ് സന്ദേശയാത്ര നയിക്കുന്നത്. പ്രമുഖ പണ്ഡിതന്മാരും സംഘടനാ നേതാക്കളും പ്രഭാഷകന്‍മാരും സന്ദേശയാത്രയില്‍ സ്ഥിരാംഗങ്ങളായി അനുഗമിക്കും.അഞ്ചു റെയ്ഞ്ചുകള്‍ ഉള്‍ക്കൊള്ളുന്ന 105 മേഖലകളില്‍ ജാഥകള്‍ക്ക് സ്വീകരണം നല്‍കും. ഓരോ കേന്ദ്രങ്ങളില്‍നിന്ന് പ്രത്യേക യൂനിഫോമണിഞ്ഞ 60 വീതം വളണ്ടിയര്‍മാര്‍ ഇരുചക്ര വാഹനത്തില്‍ അകമ്പടി സേവിക്കും.
സ്വാഗതസംഘം സബ്കമ്മിറ്റി യോഗത്തില്‍ എസ്.കെ.ജെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പദ്ധതി വിശദീകരിച്ചു. ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം.എ ചേളാരി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി. ഹൈസനാര്‍ ഫൈസി, അബ്ദുസ്സമദ് മുട്ടം, അബ്ദല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, ഒ.എം ശരീഫ് ദാരിമി കോട്ടയം, സി. അബൂബക്കര്‍ ചേളാരി സംസാരിച്ചു. കണ്‍വീനര്‍ കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."