HOME
DETAILS

ജില്ലാ ആസൂത്രണ സമിതി യോഗം: ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം

  
backup
October 23 2018 | 07:10 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97-5

തൃശൂര്‍: ജില്ലയിലെ 2018-19 സാമ്പത്തിക വര്‍ഷത്തെ വിവിധ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഭേദഗതി പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അധ്യക്ഷതയില്‍ ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം നല്‍കിയത്.
ജില്ലാ പഞ്ചായത്തിന്റെ 81 ഭേദഗതി പദ്ധതികളും, 7പുതിയ പദ്ധതികളും തൃശൂര്‍ കോര്‍പ്പറേഷന്റെ 159ഭേദഗതി പദ്ധതികളും 38പുതിയ പദ്ധതികളും ഉള്‍പ്പടെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. പദ്ധതി നടപ്പിലാക്കുന്നതിനും പൂര്‍ത്തീകരണത്തിനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവ പങ്കാളിത്തംവേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രളയവുമായി ബന്ധപ്പെട്ട്് എറ്റെടുത്ത പദ്ധതിപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വെയിറ്റിങ് ലഭിക്കാനുള്ള 125 പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈകൊള്ളണമെന്നും അവര്‍ പറഞ്ഞു. സംയോജിത പദ്ധതികളുടെ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലാ പഞ്ചായത്ത് നേരിട്ട് എത്തിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അവലോകനം നടത്തണമെന്നും ആശ്രയ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ നല്‍കാനുള്ള പഞ്ചായത്തുകള്‍ നവംബര്‍ 15 നുള്ളില്‍ അവ നല്‍കണമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയില്‍ പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ട 172 പേര്‍ക്ക് അവരുടെ പഞ്ചായത്തുകളില്‍ തന്നെ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ പറഞ്ഞു.
വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കുന്നതിന് 75 ലക്ഷം സിമന്റ് കട്ടകളാണ് ജില്ലയില്‍ ആകെ ആവശ്യം. ഇതിനായി സിമന്റ് കട്ടനിര്‍മാണ യൂനിറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലും രൂപീകരിക്കണം. പ്രളയത്തില്‍ വീട് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നാല് ലക്ഷം രൂപ ഉപയോഗിച്ച് വീട് നിര്‍മിക്കാന്‍ സമ്മതമുള്ളവരുടെ സാഷ്യപത്രം എത്രയും വേഗം സര്‍ക്കാരിനു കൈമാറാന്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിന്റെ ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ മിഷനുകളമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അവര്‍ കൂട്ടുചേര്‍ത്തു.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി ഡോ. എം.എന്‍ സുധാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ. എം. സുരേഷ്‌കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago