HOME
DETAILS

കൂറ്റനാടിന്റെ സ്വന്തം 'യാഹൂക്ക'

  
backup
October 23 2018 | 07:10 AM

%e0%b4%95%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%af

കൂറ്റനാട്: പണ്ട് പട്ടാമ്പിപ്പാലം വരുന്നതിനും മുന്‍പ് നിള കടന്ന് കൂറ്റനാട്ടെത്തിയവര്‍ ആദ്യം തിരയുക യാഹുവിനെയാണ്. വണ്ടി പോയിട്ട് വഴിപോലുമില്ലാതിരുന്ന കാലത്ത് വെറുമൊരു ചുമട്ടുകാരനായിട്ടല്ല, കൂറ്റനാട്ട് വന്നിറങ്ങിയവര്‍ക്ക് എന്തുസഹായവും ചെയ്തുകൊടുക്കുന്നയാളായിട്ടാണ് എല്ലാവരും യാഹൂക്കയെ കണ്ടത്. ആധുനിക കൂറ്റനാടിന്റെ ചരിത്രം പറയുമ്പോള്‍ വിട്ടുപോവരുതാത്ത പേരാണ് യാഹു എന്ന 92 കാരന്റേത്.
കൂറ്റനാടിന്റെ അറ്റവും മൂലയും അതിരുകളും നടന്നുതീര്‍ത്ത ചെമ്പറ വളപ്പില്‍ അയമുവിന്റെ മകന്‍ യാഹു ഇപ്പോള്‍ മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളുമൊക്കെയായി കഴിയുകയാണ്. തന്നിലൂടെ കൂറ്റനാടിന്റെ പഴയ ചരിത്രംകൂടിയാണ് അദ്ദേഹം ചികഞ്ഞെടുക്കുന്നത്. യാഹുവിന്റെ യൗവനകാലത്ത് പട്ടാമ്പിയില്‍നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്കായിരുന്നു ബസുകളേറെയും (കരിവണ്ടി). മറ്റിടങ്ങളിലേക്ക് പോകേണ്ടവര്‍ കൂറ്റനാട്ടിറങ്ങി കാതങ്ങളോളം നടക്കണം. അന്ന് നിരവധിപേര്‍ക്ക് സഹായമായത് യാഹുവും തൃത്താലക്കാരനായ അബ്ദുല്ലയുമായിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്നത് യാഹുമാത്രം.
പുറംനാടുകളിലും പട്ടാളത്തിലുമൊക്കെ ജോലിചെയ്തിരുന്നവര്‍ അവധിക്ക് വലിയ പെട്ടികളുമായി വന്നിറങ്ങുമ്പോള്‍ അത് തലച്ചുമടായി യാഹു വീട്ടിലെത്തിച്ചുകൊടുക്കും. കൂറ്റനാട് അങ്ങാടിയില്‍ വണ്ടിയിറങ്ങി യാഹുവിനെ നേരില്‍ക്കണ്ടാലേ അവരുടെ ആധിക്ക് അന്ത്യമാവൂ. പുറംനാട്ടില്‍ ജോലിചെയ്യുന്നവരുടെ കുട്ടികള്‍ ഒറ്റയ്ക്കുവരുമ്പോള്‍ അവരെ സുരക്ഷിതരായി വീട്ടിലെത്തിച്ചിരുന്നതും യാഹുതന്നെ. ചുമടെടുപ്പുതന്നെയായിരുന്നു പ്രധാന വരുമാനമാര്‍ഗം.
അന്നത്തെ കാലത്ത് കേരള റോഡ് വേയ്‌സ് എന്ന കരിവണ്ടിയുടെ ക്ലീനറായും ജോലിചെയ്തിട്ടുണ്ട്. ഏതുകാര്യത്തിലും കൂറ്റനാടിന്റെ വിശ്വസ്തനായിരുന്ന യാഹു കൂറ്റനാട്ടെ തപാല്‍ ഓഫിസില്‍ ബന്ധപ്പെട്ട ആളില്ലാത്ത സമയങ്ങളില്‍ വരുന്ന തപാല്‍ബാഗുകള്‍ പലയിടങ്ങളിലുമെത്തിക്കും. ചാലിശ്ശേരി പൊലിസ് സ്റ്റേഷനില്‍ വന്നിരുന്ന പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുകള്‍ അന്വേഷണത്തിനായി ഏല്‍പിച്ചിരുന്നതും യാഹുവിനെയായിരുന്നു.
കൂറ്റനാട്ടെ ആദ്യകാല പത്ര ഏജന്റുമാരില്‍ ഒരാള്‍ യാഹുവായിരുന്നു. ഭാര്യ മറിയ മൂന്നുവര്‍ഷംമുന്‍പ് മരിച്ചു. ഐഷക്കുട്ടി, പരേതനായ സെയ്ദലവി, ബഷീര്‍, സഫിയ എന്നിവര്‍ മക്കളാണ്. പണ്ട് ഒരു ചുമടെടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും എക്കാലത്തേക്കുമായി ഒരുബന്ധം വിളക്കിച്ചേര്‍ത്തിട്ടുണ്ടാവും യാഹു. ഇന്ന് ആ ഓര്‍മകളുടെ ചുമടാണ് ഇദ്ദേഹത്തിന് കൂട്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്

Kerala
  •  2 months ago
No Image

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

Kerala
  •  2 months ago
No Image

ഉള്ള്യേരിയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റു 12 പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു- പണം കവര്‍ന്നെന്ന പരാതി വ്യാജമെന്ന്

Kerala
  •  2 months ago
No Image

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി; ഇനിയും ഉയരാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

National
  •  2 months ago
No Image

ബജറ്റ് വിഹിതത്തിന് ഭരണാനുമതിയില്ല: അതിദരിദ്രരുടെ അടിയന്തര ചികിത്സ മുടങ്ങുന്നു

Kerala
  •  2 months ago
No Image

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

Kerala
  •  2 months ago
No Image

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

Kerala
  •  2 months ago
No Image

ക്രോസ് വോട്ട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സരിൻ

Kerala
  •  2 months ago