വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി രവീന്ദ്രനാഥ്
കൊപ്പം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെന്നും വിദ്യാഭ്യാസ പുരോഗതിക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും തുടര്‍ന്നും ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കൊപ്പം ഗവ. സ്‌കൂളില്‍ ഹൈടെക് കെട്ടിട ശിലാസ്ഥാപനവും പാലക്കാട് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയായി.
പട്ടാമ്പി ബ്ലോക്ക് പ്രസിഡന്റ് വി.എം മുഹമ്മദലി, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി, എം.രാജന്‍, സാബിറ, പി.പി ഇന്ദിരാദേവി, കെ.സി ഗോപാലകൃഷ്ണന്‍, വനജ കൃഷ്ണകുമാര്‍, കമ്മുക്കുട്ടി എടത്തോള്‍, ടി.പി നാരായണന്‍, മുഹമ്മദ് കുട്ടി, ഡി. ഷാജിമോന്‍, യു. അജയ്കുമാര്‍, കെ.മൊയ്തീന്‍ മാസ്റ്റര്‍, ടി. ഭാസ്‌ക്കരന്‍, പ്രൊഫ. സി. അബ്ദുള്‍ കരീം, എന്‍.പി ഷാഹുല്‍ ഹമീദ്, നിസാര്‍ ആലം, സുഖൈന, ബെന്നി ഡൊമിനിക്, എന്‍. സ്രാജുദ്ദീന്‍, ടി. ഷാജി സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമിത സ്വാഗതവും എം.വി രാജന്‍ നന്ദിയും പറഞ്ഞു.
വിളയൂര്‍ ഗവ. ഹൈസ്‌കൂളിന് വേണ്ടി നിര്‍മിച്ച കെട്ടിട സമുച്ചയങ്ങളുടെ സമര്‍പ്പണം വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നിര്‍വഹിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, സി.പി മുഹമ്മദ്, ജനപ്രധിനിധികള്‍ പങ്കെടുത്തു. നടുവട്ടം ജനത സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."