നാഗാലാന്‍ഡില്‍ പൊലിസ് ഓഫിസറായിരുന്ന പന്തളം സ്വദേശിക്ക് 400 കോടി രൂപയുടെ ആസ്തി
പത്തനംതിട്ട: നാഗാലാന്‍ഡ് മുന്‍ അഡീഷനല്‍ എസ്പി എംകെആര്‍ പിള്ളയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പ് സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.
കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതായാണ് വിവരം.
പന്തളം സ്വദേശിയായ പിള്ളയുടെ വീട്ടില്‍ ഇന്നലെയാണ് പൊലിസ് റെയ്ഡ് നടത്തിയത്.
പിള്ളയ്ക്ക് 400 കോടി രൂപയുടെ ആസ്തിയുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
നോട്ട് അസാധുവാക്കല്‍ സമയത്ത് പിള്ള 50 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. 100 കോടി രൂപ വെളിപ്പെടുത്താമെന്ന് റെയ്ഡ് സമയത്ത് ആദായനികുതി വകുപ്പിനെ അറിയിച്ചതായാണ് വിവരം.
നാഗാലാന്‍ഡിനു പുറമെ ഡല്‍ഹിയിലും ബംഗളൂരുവിലും ട്രിച്ചിയിലും പിള്ളയ്ക്ക് വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയും റെയ്ഡ് നടത്തിയിരുന്നു.
പിള്ളസര്‍ എന്ന് നാഗാലാന്‍ഡില്‍ അറിയപ്പെടുന്ന എംകെആര്‍ പിള്ളയ്ക്ക് പൊലിസില്‍നിന്നു സഹായം ലഭിച്ചെന്നും സൂചനയുണ്ട്. പണം കടത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന പൊലിസ് ട്രക്ക് പിള്ളയുടെ നാഗാലാന്‍ഡിലെ വീട്ടില്‍നിന്നു റെയ്ഡ് സമയത്ത് കണ്ടെത്തിയിരുന്നു.
രാജ്യവ്യാപകമായി ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിന്റെ ഭാഗമായാണ് ഇന്നലെ പത്തനംതിട്ടയിലും റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."