സഊദിയില്‍ ഡ്രൈവിങ് ലൈസന്‍സിന് പുതിയ നിബന്ധന വരുന്നു
ജിദ്ദ: നാലായിരം റിയാലില്‍ താഴെ ശമ്പളമുള്ള വിദേശികള്‍ക്ക് സഊദിയില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കരുതെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുംഅ ആവശ്യപ്പെട്ടു.
ശൂറാ കൗണ്‍സില്‍ യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ നിയമം നടപ്പാക്കിയാല്‍ ബിനാമി ബിസിനസ്സും ഫ്രീ വിസക്കാരേയും ഒഴിവാക്കാന്‍ കഴിയുമെന്നും ഡോ. ഫഹദ് അഭിപ്രായപ്പെട്ടു.
ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ ഒടുക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ലൈസന്‍സ് അനുവദിക്കാവൂ.
ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുന്നതിന്റെ ഭാഗമായി വന്നുചേര്‍ന്നേക്കാവുന്ന പിഴകള്‍ അടയ്ക്കാനും കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രയാസമാവും. അതിനാല്‍ ഹൗസ് ഡ്രൈവര്‍മാര്‍, സ്ഥാപനങ്ങളിലെ ഡ്രൈവര്‍ തസ്തികയില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ എന്നിവര്‍ക്ക് ഒഴികെ നാലായിരം റിയാലില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാണ് ആഭ്യന്തര മന്ത്രാലയത്തോട് ഇദ്ദേഹം നിര്‍ദേശിച്ചത്.
ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ നിബന്ധന വെക്കാതിരുന്നത് കാരണം രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
നിരത്തുകളില്‍ തിരക്കും അപകട നിരക്കും വര്‍ധിക്കാനും ഇതു കാരണമായി. സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം ഉണ്ടായിരിക്കണമെന്നും ശൂറ കൗണ്‍സില്‍ അംഗം ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.
വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ റോഡുകളില്‍ തിരക്കു കുറയാനും റോഡപകടങ്ങള്‍ കുറക്കാനും കഴിയും.രാജ്യത്ത് വിദേശികളുടെ എണ്ണം കുടുന്നത് സാമ്പത്തിക, സുരക്ഷാ മേഖലക്കു പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണ്.
2016 ലെ കണക്ക് പ്രകാരം സഊദിയില്‍ 11.67 ദശലക്ഷം വിദേശികളുണ്ട്. ഇതില്‍ 10.883 ദശലക്ഷം വിദേശികളാണ് ജോലി ചെയ്യുന്നത്.രാജ്യത്ത് വിദേശികളുടെ എണ്ണം കുടുന്നത് സ്വദേശികളുടെ അവസരങ്ങള്‍ കുറക്കുന്നതിനു ഇടയാക്കുമെന്നും ഡോ. ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."