HOME
DETAILS
MAL
ശബരിമല പ്രവേശനം; സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യുവതികളുടെ ഹര്‍ജി
backup
October 23 2018 | 12:10 PM
ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യുവതികളുടെ ഹര്‍ജി. രണ്ട് അഭിഭാഷകര്‍ ഉള്‍പ്പെടെ നാല് യുവതികളാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ അയ്യപ്പഭക്തരാണെന്നും സുപ്രീംകോടതി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുള്ളതായും ഹര്‍ജിയില്‍ പറയുന്നു. സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹര്‍ജിയിലുണ്ട്.
എതിര്‍കക്ഷികള്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന്, തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.എസ്. ശ്രീധരന്‍പിള്ള, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരുമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."