ഏറ്റവും വലിയ സൈനിക പരേഡിന് ഒരുങ്ങി ചൈന
ബെയ്ജിങ്: ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരോഡിന് ചൈന ഒരുങ്ങുന്നു. രാജ്യത്തിന്റെ മുഴുവന്‍ ആണവായുധ ശേഖരങ്ങള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളാണ് പരേഡില്‍ അവതരിപ്പിക്കുക. ചൈനയുടെ 70ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഓക്ടോബര്‍ ഒന്നിനാണ് ടിയാനെന്മെന് സ്ക്വയറില്‍ പരേഡ് നടത്തുകയെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിന് മുന്പില് രാജ്യത്തിന്റെ സൈനിക ശക്തി വ്യക്തമാക്കുകയെന്നതും പരേഡിന്റെ ലക്ഷ്യമാണ്. പ്രസിഡന്റ് ഷി ജിന്‍പിങ് പരേഡിനെ അഭിസംബോധന ചെയ്യും.
ദേശസുരക്ഷയും സൈനിക ശക്തിയും വര്‍ധിപ്പിക്കുന്നതില്‍ ചൈന കൈവരിച്ച നേട്ടം പരേഡില്‍ അവതരിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം സൈനിക ശക്തി പ്രകടിപ്പിക്കുന്നത് ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും മറിച്ച് രാജ്യത്തിന്റെ ശക്തി പ്രകടിപ്പിക്കുകയെന്നത് മാത്രമാണെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവ ശേഷി കൈവരിച്ച രാജ്യമാണ് ചൈനയെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുകയെന്നതാണ് ആണവായുധ പ്രദര്‍ശനത്തിലൂടെ വ്യക്തമാക്കുന്നത്. ആണവ മിസൈലുകള്‍, ജെ-20 ജെറ്റ് വിമാനങ്ങള്‍, ഡി.എഫ്-41 ഭൂഖണ്ഡന്ത ബാലിസ്റ്റിക് മിസൈലുകള്‍, ചൈന തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക പോര് വിമാനങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."