മുഖ്യമന്ത്രി നിലപാട് മാറ്റണമെന്ന് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: ശബരിമല വിഷത്തില്‍ മുഖ്യമന്ത്രി നിലപാട് മാറ്റണമെന്ന് രാഹുല്‍ ഈശ്വര്‍. ജയില്‍ മോചിതനായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
സഖാവ് പിണറായി വിജയന്‍ സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടു. ഇനിയെങ്കിലും അദ്ദേഹം വിഷയത്തില്‍ നിലപാട് മാറ്റണം. വിശ്വാസിയായ തന്റെ മുത്തശ്ശിയെ അറസ്റ്റ് ചെയ്ത് നീക്കുന്നതും വിശ്വാസിയല്ലാത്ത രഹന ഫാത്തിമയെ പോലീസ് അകമ്പടിയോടെ മല കയറ്റുന്നതും അന്യായമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ ഓഡിനന്‍സിനേക്കുറിച്ച് ചിന്തിക്കണം. വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെയുള്ളത് 100 ശതമാനം കള്ളക്കേസാണെന്നും പോലീസ് ആരോപിക്കുന്ന സമയത്ത് താന്‍ പമ്പയിലല്ല സന്നിധാനത്തായിരുന്നെന്നും രാഹുല്‍ പ്രതികരിച്ചു.
ആറ് ദിവസത്തെ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും അയ്യപ്പനു വേണ്ടി ആറല്ല, അറുപത് ദിവസം നിരാഹാരം കിടക്കാനും തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമലയില്‍ ആരും അതിക്രമിച്ചുകയറാതെ ഭക്തര്‍ നോക്കിയതില്‍ സന്തോഷമുണ്ട്.
നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കുമ്പോള്‍ സമാധാനപരമായ പ്രാര്‍ഥനായോഗമുണ്ടാകുമെന്നും ഗാന്ധിയന്‍ മാര്‍ഗത്തില്‍ മുന്നോട്ട് പോകുമെന്നും രാഹുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."