കോടതീയ ലക്ഷ്യം; ജേക്കബ് തോമസ് മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനാലായിരുന്നു ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്.
അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്ന നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മിഷന് നല്കിയ പരാതിയാണ് ജേക്കബ് തോമസിനെതിരേയുള്ള കോടതിയലക്ഷ്യ നടപടിയിലേക്ക് നയിച്ചത്. പാറ്റൂര്‍ ഭൂമി ഇടപാട്, ഇ.പി. ജയരാജന് മന്ത്രിയായിരിക്കെ ഉയര്‍ന്ന ബന്ധുനിയമന കേസ് തുടങ്ങിയവയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇത് ജഡ്ജിമാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റി. അതിനാല്‍ കേസ് ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."