ഡല്‍ഹിയുടെ ചുമതലയില്‍ നിന്ന് തന്നെ മാറ്റണമെന്ന് സോണിയയോട് പി.സി ചാക്കോ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്കി.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി മറ്റൊരാളെ ചുമതലയേല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വിഭാഗം നേതാക്കള്‍ കത്തയച്ചിരുന്നു.
സംസ്ഥാനത്തെ തര്‍ക്കത്തില്‍ സോണിയ അതൃപ്തി അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ചാക്കോ സ്വയം പദവി ഒഴിയുന്നത്. താരിഖ് അന്‍വറായിരിക്കും ചാക്കോക്ക് പകരമായി വരിക. അതേസമയം, പി.സി.സി അധ്യക്ഷനെ നിയമിക്കാത്ത സാഹചര്യത്തില്‍ അതുവരെ തുടരാന്‍ ചാക്കോയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടേക്കും. അടുത്തദിവസങ്ങളില്‍ തന്നെ പുതിയ പി.സി.സി അധ്യക്ഷന്‍ വരും.
മുന്‍ ദേശീയ ക്രിക്കറ്റ് താരം നവ്ജോത് സിങ് സിദ്ദു, അടുത്തിടെ ബി.ജെ.പിയില്‍ നിന്നെത്തിയ മുന്‍ കേന്ദ്രമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ, ഷീലാദീക്ഷിതിന്റെ മകന് സന്ദീപ് ദീക്ഷിത് തുടങ്ങിയ പേരുകളാണ് ഈ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."