HOME
DETAILS
MAL
എണ്ണ ഉപരോധം: 1973 ആവർത്തിക്കാനുള്ള ലക്ഷ്യമില്ല- സഊദി ഊർജ്ജ മന്ത്രി
backup
October 23 2018 | 16:10 PM
റിയാദ്: സഊദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി വധവുമായി ബന്ധപ്പെട്ടു വിവിധ ലോക രാജ്യങ്ങൾ സഊദിക്കെതിരെ തിരിഞ്ഞ പശ്ചാത്തലത്തിൽ എണ്ണ ഉപരോധമെന്ന ആശയത്തിന് സഊദി മുതിരുകയില്ലെന്നു സഊദി ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കി.
റഷ്യൻ ന്യൂസ് ഏജൻസി താസുമായി നടത്തിയ അഭിമുഖത്തിലാണ് 1973 ആവർത്തിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. അറബ്ഇ-ഇസ്‌റാഈൽ യുദ്ധത്തെ തുടർന്ന് ഇസ്‌റാഈലുമായി ബന്ധം ശക്തമാക്കിയതിന്റെ പേരിൽ അന്നത്തെ സഊദി രാജാവ് കിംഗ് ഫൈസൽ അമേരിക്കയടക്കം വിവിധ യൂറോപ്യൻ രാജ്യങ്ങൾക്കുള്ള എണ്ണവിതരണം നിർത്തി വെച്ച് പ്രതികാരം ചെയ്‌തത്. അന്നത്തെ സംഭവത്തിൽ പിന്നീട് ഈ രാജ്യങ്ങൾ നിലപാട് മയപ്പെടുത്തി സഊദിയുമായി സഹകരിക്കാൻ തായ്യാറായതിനെ തുടർന്നായിരുന്നു എണ്ണവിതരണം വീണ്ടും ആരംഭിച്ചത്.
നിലവിൽ സമാനമായ സാഹചര്യമാണ് സഊദിക്കെതിരെ നില നിൽക്കുന്നത്. അമേരിക്കയടക്കം വിവിധ രാജ്യങ്ങൾ ഖശോഗി വധവുമായി ബന്ധപ്പെട്ടു സഊദിക്കെതിരെ ശക്തമായ നീക്കത്തിനുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് സഊദി നിലപാട് വ്യക്തമാക്കിയത്. എണ്ണവിതരണം നിർത്തിവെച്ചുള്ള ഉപരോധത്തിന് സഊദി ആലോചിട്ടില്ലെന്നും ഉടൻ തന്നെ രാജ്യത്തിന്റെ എണ്ണയുൽപാദനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 11 മില്യൺ ബാരൽ ദിനേനെയെന്ന കണക്കിലേക്ക് ഉത്പാദനം വർധിപ്പിക്കാൻ സഊദി ഒരുക്കമാണെന്നും അന്താരാഷ്‌ട്ര വിപണിക്ക് കൂടുതൽ എന്ന ആവശ്യമെങ്കിൽ 12 മില്യൺ ബാരൽ എണ്ണയെന്ന നിലയിലേക്ക് ഉയർത്താനും സഊദി ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരിശ്രമങ്ങളെക്കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ മൾട്ടി ബില്യൺ ഡോളർ സഊദി നിക്ഷേപത്തെക്കുറിച്ചും ലോകമെങ്ങും അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."