എരമംഗലം ഗോഡൗണ്‍ അരി തിരിമറി: പ്രത്യക്ഷ പ്രതിരോധവുമായി കോണ്‍ഗ്രസ്
മാറഞ്ചേരി: സര്‍വിസ് സഹകരണ ബാങ്ക് നിയന്ത്രത്തിലുള്ള ഗോഡൗണില്‍ റേഷന്‍ധാന്യ തിരിമറി നടന്നത് സംബന്ധിച്ച് പ്രത്യക്ഷ പ്രതിരോധവുമായി കോണ്‍ഗ്രസ് രംഗത്ത്. ഗോഡൗണ്‍ കേന്ദ്രീകരിച്ച് റേഷന്‍ കടകളിലേക്ക് വിതരണം നടത്തേണ്ടണ്ട അരിയും ഗോതമ്പും തിരിമറി നടത്തിയെന്നാരോപിച്ച് അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരേ ഇടത് പാര്‍ട്ടികളും ഇടത് യുവജന സംഘടനകളും സമരം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് ബാങ്ക് ഭരണസമിതിയെ പിന്തുണച്ചും ഇടത് ആരോപണം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നും പറഞ്ഞുകൊണ്ടണ്ട് കോണ്‍ഗ്രസ് പ്രത്യക്ഷമായി രംഗത്തുവന്നിരിക്കുന്നത്.
ഇടത് പാര്‍ട്ടികള്‍ തുടര്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനിരിക്കെയാണ് രാഷ്ട്രീയമായും നിയമപരമായും പരസ്യ പ്രതിരോധത്തിന് കോണ്‍ഗ്രസ് സ്വന്തമായി ഇറങ്ങിയിരിക്കുന്നത്. ബാങ്ക് ഭരണ സമിതിയില്‍ ലീഗ് ഉണ്ടെണ്ടങ്കിലും ഇതുസംബന്ധിച്ച് ഒരു പ്രതികരണത്തിന് ലീഗ് തയാറായിട്ടില്ല. അണ്ടത്തോട് സഹകരണ ബാങ്കിന് അരി തിരിമറിയുമായി ബന്ധമുണ്ടെണ്ടന്ന് തെളിയിക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ തയാറാകണമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം എത്രയും വേഗത്തില്‍ ഉണ്ടണ്ടാകണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും വെളിയങ്കോട് ബ്ലോക്ക് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു പറഞ്ഞു.
അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്കിനും ഭരണ സമിതിക്കുമെതിരേയുള്ള രാഷ്ട്രീയ ഗൂഡാലോചനക്കെതിരേ കോണ്‍ഗ്രസ് വെളിയങ്കോട് മണ്ഡലം കമ്മിറ്റി എരമംഗലം സെന്ററില്‍ നടത്തിയ പ്രതിഷേധ സായാഹ്നം അണ്ടത്തോട് ബാങ്ക് പ്രസിഡന്റും കെ. പി. സി. സി. സെക്രട്ടറിയുമായ പി. ടി. അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. ഗോഡൗണുമായി ബന്ധപ്പെട്ട് നടന്ന ഭക്ഷ്യ തിരിമറിയില്‍ ബാങ്കിനോ തനിക്കോ ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പരസ്യമായി കുറ്റം ഏറ്റുപറയുമെന്നും അജയ്‌മോഹന്‍ പറഞ്ഞു. ടി. പി. കേരളീയന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കല്ലാട്ടേല്‍ ഷംസു, കെ. എം. അനന്തകൃഷ്ണന്‍, ഷാജി കാളിയത്തേല്‍, സി. കെ. പ്രഭാകരന്‍, എ. കെ. ആലി, കെ. വത്സലകുമാര്‍, പൊറാടത്ത് കുഞ്ഞിമോന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ സായാഹ്നത്തിന് മുന്നോടിയായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എരമംഗലത്ത് പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."