HOME
DETAILS

അഭയ കേസ്: മൊഴിയില്‍ കള്ളമില്ലാതെ ദൃക്‌സാക്ഷി

  
backup
August 29 2019 | 19:08 PM

%e0%b4%85%e0%b4%ad%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae

 


തിരുവനന്തപുരം: അഭയക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നതിനിടെ തന്റെ മൊഴിയിലുറച്ച് മുഖ്യ ദൃക്‌സാക്ഷി. കേസിലെ പ്രധാന ദൃക്‌സാക്ഷിയായ അടയ്ക്കാ രാജുവെന്ന രാജു ഏലിയാസ് സി.ബി.ഐ പ്രത്യേക കോടതിയില്‍ ഇന്നലെ നടത്തിയത് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍.
അഭയകേസിലെ ഏറ്റവും പ്രധാനപ്പെട്ട ദൃക്‌സാക്ഷിയായി വിസ്തരിച്ച രാജു പ്രതികള്‍ക്കെതിരായി നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു. അഭയ കൊല്ലപ്പെട്ട രാത്രിയില്‍ കോണ്‍വെന്റില്‍ ഫാദര്‍ കോട്ടൂര്‍ ഉണ്ടായിരുന്നുവെന്നും താന്‍ അവരെ നേരിട്ട് കണ്ടിരുന്നുവെന്നും രാജു കോടതിയില്‍ മൊഴി നല്‍കി.
ഫാദര്‍ കോട്ടൂരിനെ കോടതിയില്‍വച്ച് രാജു തിരിച്ചറിയുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ കൊന്നത് താനാണെന്ന് പറയാന്‍ ക്രൈംബ്രാഞ്ച് പ്രലോഭിപ്പിച്ചതായും രാജു കോടതിയില്‍ മൊഴി നല്‍കി. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ താന്‍ മൂന്നുതവണ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ രാജു, മൂന്നാം തവണ എത്തിയ രാത്രിയിലാണ് അഭയയുടെ കൊലപാതകം നടക്കുന്നതെന്ന് കോടതിയില്‍ പറഞ്ഞു.
അന്നു രാത്രി രണ്ട് പുരുഷന്മാരെ കോണ്‍വെന്റിന്റെ ഗോവണിയില്‍ താന്‍ കണ്ടിരുന്നു. ഒന്ന് ഫാദര്‍ തോമസ് കോട്ടൂരും രണ്ട് ഫാദര്‍ ജോസ് പുതൃക്കയിലും. അന്ന് കണ്ടവരിലാരെങ്കിലും ഇന്ന് കോടതിയില്‍ ഉണ്ടോയെന്ന് പ്രോസിക്യൂഷന്‍ രാജുവിനോട് ചോദിച്ചു. വിസ്താരക്കൂട്ടില്‍ നിന്ന രാജു കോടതിയില്‍ ഉണ്ടായിരുന്ന ഫാദര്‍ കോട്ടൂരിനെ കാണിച്ചു കൊടുത്തു. സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞതോടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി. തുടര്‍ന്ന് അഭയ കൊല്ലപ്പെട്ട 1992 മുതല്‍ ഇങ്ങോട്ടുള്ള കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രാജു കോടതിയില്‍ തുറന്നു പറഞ്ഞു. കേസ് ലോക്കല്‍ പൊലിസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ തേടി വന്നിരുന്നു, കൊലപാതകം ഏറ്റെടുക്കാന്‍ പ്രലോഭിപ്പിച്ചു, രണ്ട് ലക്ഷം രൂപയും പുതിയ വീടും വീട്ടില്‍ ഒരാള്‍ക്ക് ജോലിയുമായിരുന്നു വാഗ്ദാനം.
മൊഴി രേഖപ്പെടുത്തിയ കോടതി, വന്ന ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ ആകുമോയെന്നും രാജുവിനോട് ചോദിച്ചു. ഇവരെ പല തവണ കണ്ടതാണെന്നും എപ്പോള്‍ കണ്ടാലും തിരിച്ചറിയാനാകുമെന്നും രാജു മറുപടി നല്‍കി. കഴിഞ്ഞ ദിവസം നടന്ന വിചാരണക്കിടെ രണ്ട് പ്രധാന സാക്ഷികളായ അഭയയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന സിസ്റ്റര്‍ അനുപമയും കേസിലെ നാലാം സാക്ഷിയും കോണ്‍വെന്റിന് സമീപത്തെ താമസക്കാരനുമായ സഞ്ജുവും കൂറുമാറിയതിനു ശേഷം പ്രോസിക്യൂഷന് ലഭിക്കുന്ന നിര്‍ണായക മൊഴിയാണ് രാജുവിന്റേത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  2 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  7 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago